ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ | The first Christmas tree was decorated with electric lights 142 years ago, know the history Malayalam news - Malayalam Tv9

Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ

Published: 

22 Dec 2024 15:57 PM

Christmas Tree History : 1882 ഡിസംബര്‍ 22നാണ് ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെടുന്നത്. ഇന്നേക്ക് കൃത്യം 142 വര്‍ഷം മുമ്പായിരുന്നു ഇത്. എഡ്വേര്‍ഡ് എച്ച്. ജോണ്‍സണ്‍ ആയിരുന്നു ക്രിസ്മസ് ട്രീ ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസണ്‍ ഇദ്ദേഹത്തിന്റെ ബിസിനസ് അസോസിയേറ്റായിരുന്നു

1 / 5ക്രിസ്മസ് ആഘോഷത്തിലെ പ്രധാന ഘടകമാണ് ക്രിസ്മസ് ട്രീ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ക്രിസ്മസ് ട്രീ ക്രിസ്മസ് കാലത്ത് അലങ്കരിക്കുന്നത് പതിവാണ്. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നതിനൊപ്പം ക്രിസ്മസ് ട്രീകളും ഒരുക്കാറുണ്ട്‌ (Image Credit : PTI)

ക്രിസ്മസ് ആഘോഷത്തിലെ പ്രധാന ഘടകമാണ് ക്രിസ്മസ് ട്രീ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ക്രിസ്മസ് ട്രീ ക്രിസ്മസ് കാലത്ത് അലങ്കരിക്കുന്നത് പതിവാണ്. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നതിനൊപ്പം ക്രിസ്മസ് ട്രീകളും ഒരുക്കാറുണ്ട്‌ (Image Credit : PTI)

2 / 5

പല നിറത്തിലും രൂപത്തിലും ക്രിസ്മസ് ട്രീ അലങ്കരിക്കാറുണ്ട്. ജര്‍മ്മനിയില്‍ നിന്നാണ് ക്രിസ്മസ് ട്രീകളുടെ തുടക്കമെന്നാണ് കരുതുന്നത്. 1605ല്‍ ജര്‍മനിയിലെ സ്ട്രാസ് ബാര്‍ഗിലാണ് ക്രിസ്മസ് ട്രീ എന്ന പതിവിന് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്‌ (Image Credit : PTI)

3 / 5

1882 ഡിസംബര്‍ 22നാണ് ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെടുന്നത്. ഇന്നേക്ക് കൃത്യം 142 വര്‍ഷം മുമ്പായിരുന്നു ഇത്. എഡ്വേര്‍ഡ് എച്ച്. ജോണ്‍സണ്‍ ആയിരുന്നു ക്രിസ്മസ് ട്രീ ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസണ്‍ ഇദ്ദേഹത്തിന്റെ ബിസിനസ് അസോസിയേറ്റായിരുന്നു. എഡിസണ്‍ കണ്ടുപിടിച്ച ലൈറ്റുകളാണ് അലങ്കാരത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ എഡിസണ്‍ (Image Credit : Getty)

4 / 5

ആല്‍ബര്‍ട്ട് രാജകുമാരന്‍ ബ്രിട്ടനില്‍ ക്രിസ്മസ് ട്രീ പ്രചാരത്തില്‍ എത്തിച്ചു. ഇതോടെ ക്രിസ്മസ് ട്രീ കൂടുതല്‍ ശ്രദ്ധ നേടി. എന്നാല്‍ ഇതിന് മുമ്പ് തന്നെ ക്രിസ്മസ് ട്രീ യുകെയില്‍ എത്തിയിരുന്നുവെന്നും പറയപ്പെടുന്നു (Image Credit : PTI)

5 / 5

ക്രിസ്മസ് ആഘോഷത്തിന്റെ സമയമായതിനാല്‍ ഇപ്പോള്‍ പല വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ കാണാം. വിപണികളില്‍ പല തരത്തിലും നിരക്കിലുമുള്ള ക്രിസ്മസ് ട്രീകള്‍ ലഭ്യമാണ് (Image Credit : PTI)

Related Stories
ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ
Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?
Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം
ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ