ഈ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഉയര്‍ന്ന പലിശ ഉറപ്പ്‌ Malayalam news - Malayalam Tv9

Fixed Deposit: ഈ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഉയര്‍ന്ന പലിശ ഉറപ്പ്‌

Updated On: 

15 May 2024 19:51 PM

പുതുക്കിയ പലിശ നിരക്കുകള്‍ മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2 കോടി രൂപയില്‍ താഴെയുള്ള 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്.

1 / 7ഫിക്‌സഡ്

ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളത്. ഓരോ വര്‍ഷവും ബാങ്കുകളുടെ പലിശയുടെ നിരക്കില്‍ മാറ്റം വരാറുണ്ട്. Photo by rupixen on Unsplash

2 / 7

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്‌സഡ് ഡെപ്പോസിറ്റിനുള്ള പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. Photo by rupixen on Unsplash

3 / 7

2 കോടി രൂപ വരെയുള്ള റീട്ടെയില്‍ ഡെപ്പോസിറ്റുകള്‍ക്കും 2 കോടി രൂപയ്ക്ക് മുകളിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റുകള്‍ക്കും നിശ്ചിത സമയത്തേക്കുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും നല്‍കുന്ന പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. Photo by rupixen on Unsplash

4 / 7

പുതുക്കിയ പലിശ നിരക്കുകള്‍ മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. Photo by rupixen on Unsplash

5 / 7

2 കോടി രൂപയില്‍ താഴെയുള്ള 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനുള്ള പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 6 ശതമാനമായിരിക്കും. Photo by rupixen on Unsplash

6 / 7

180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 5.75 ശതമാനത്തില്‍ നിന്ന് 6 ശതമാനവും. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയുമായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനമായിരിക്കും പലിശ. Photo by Ayaneshu Bhardwaj on Unsplash

7 / 7

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനമാണ് പലിശ. Photo by Ishant Mishra on Unsplash

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം