വെല്ലുവിളികൾ നിറഞ്ഞ തുടക്കം... വിജയക്കൊടി പാറിച്ച ഇളയദളപതി... വിജയുടെ ജീവിത നാൾവഴികൾ ഇങ്ങനെ... Malayalam news - Malayalam Tv9

Thalapathy Vijay: വെല്ലുവിളികൾ നിറഞ്ഞ തുടക്കം… വിജയക്കൊടി പാറിച്ച ഇളയദളപതി… വിജയുടെ ജീവിത നാൾവഴികൾ ഇങ്ങനെ…

Published: 

22 Jun 2024 13:31 PM

Thalapathy Vijay: വിജയിയുടെ കരിയറിൽ ഏറെ പ്രതീക്ഷയോടെ എത്തിയ അമ്പതാം ചിത്രം ബോക്‌സോഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. രൂക്ഷമായ വിമർശനമാണ് വിജയ്ക്ക് അന്ന് നേരിടേണ്ടി വന്നത്. ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്ന് നിരൂപകർ വിധിയെഴുതി.

1 / 7ആദ്യ

ആദ്യ ചിത്രങ്ങളിൽ ലഭിച്ച പരാജയങ്ങളിലും വിമർശനങ്ങളിലും തളരാതിരുന്ന ജോസഫ് വിജയ് എന്ന ഇയളതളപതിയെ ഒരു താരമായി ആളുകൾ കണ്ട് തുടങ്ങിയത് പൂവേ ഉനക്കാകെ എന്ന ചിത്രത്തിന് ശേഷമായിരുന്നു. തമിഴ്‌നാടിന് പുറത്തേക്ക് വിജയ് എന്ന താരത്തിന്റെ പേര് കേട്ട് തുടങ്ങിയതും ഇതിന് പിന്നാലെയായിരുന്നു.

2 / 7

അതേസമയം വിജയ് എന്ന നടൻ കേരളത്തിൻ്റെ സ്വന്തമായി മാറിയത് തുള്ളാത മനമും തുള്ളും എന്ന ചിത്രത്തിലൂടെയായിരുന്നു. ഏഴിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് - സിമ്രാനുമാണ് അഭിനയിച്ചത്. കേരളത്തിൽ പല തീയേറ്ററുകളിലും ചിത്രം നൂറ് ദിവസത്തോളം ഹൗസ്ഫുൾ ആയിതന്നെ ഓടി.

3 / 7

പിന്നീടങ്ങോട്ട് ഒരു റൊമാൻ്റിക്ക് ഹീറോ എന്ന പരിവേഷത്തോടുകൂടി വിജയുടെ കരിയർ വളർന്നു. മിൻസാര കണ്ണാ, ഖുഷി, പ്രിയമാനവളെ തുടങ്ങിയ ചിത്രങ്ങളാണ് റെമാന്റിക് ഹീറോ എന്ന ലേബൽ വിജയിക്ക് നൽകിയത്. ഒരൽപം തമാശയും പ്രണയവും എല്ലാ നിറഞ്ഞ വിജയിയുടെ ഷാജഹാൻ സിനിമ കൂടി ഇറങ്ങിയതോടെ ആരാധകരുടെ മനം കവർന്ന നായകനായി വിജയ് മാറി.

4 / 7

എന്നാൽ തൻ്റെ റൊമാൻ്റിക്ക് ഹീറോ പദവിയിൽ നിന്ന് ആക്ഷൻ ഹീറോ പദവിയിലേക്ക് ഉയർത്തിയത് ധരണി സംവിധാനം ചെയ്ത ഗില്ലിയായിരുന്നു. വിജയ് - തൃഷ ഹിറ്റ് ജോഡിക്ക് തുടക്കം കുറിച്ച ചിത്രം തമിഴിൽ അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ ബോക്സ് ഓഫീസ് ചിത്രമായി മാറി.

5 / 7

എന്നാൽ വിജയിയുടെ കരിയറിൽ ഏറെ പ്രതീക്ഷയോടെ എത്തിയ അമ്പതാം ചിത്രം ബോക്‌സോഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. രൂക്ഷമായ വിമർശനമാണ് വിജയ്ക്ക് അന്ന് നേരിടേണ്ടി വന്നത്. ഇനി ഒരു തിരിച്ചുവരവ് വിജയിക്ക് ഇല്ലെന്ന് നിരൂപകർ വിധിയെഴുതി. തീയേറ്ററുകൾക്ക് ഉണ്ടായ നഷ്ടം വിജയ് നികത്തണമെന്നും അദ്ദേഹത്തിൻ്റെ ചിത്രങ്ങളുമായി ഇനി സഹകരിക്കില്ലെന്നും തീയേറ്റർ ഉടമകൾ പറയുന്ന സ്ഥിതിയിലെത്തി.

6 / 7

ആ ഘട്ടങ്ങളിലൊന്നും തളരാതെ വിജയ് തുപ്പാക്കി എന്ന ചിത്രത്തിലൂടെ ഇളയ ദളപതിയിൽ നിന്ന് ദളപതി വിജയിലേക്ക് എത്തി. പിന്നീട് ഇറങ്ങിയ മെർസലും ബിഗിലും തെറിയുമെല്ലാം സമാനതകൾ ഇല്ലാത്ത വൻ വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്.

7 / 7

ഒടുവിൽ പുറത്തിറങ്ങിയ ലിയോയ്ക്ക് ശേഷമാണ് വിജയ് തന്റെ രാഷ്ട്രീയത്തിലേക്കുള്ള തുടക്കെം പ്രഖ്യാപിക്കുന്നത്. കരിയറിലെ ഏറ്റവും പീക്ക് ടൈമിൽ താൻ അഭിനയം നിർത്തുകയാണെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌