എനിക്ക് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി പ്രതിഫലം, പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്; നടൻ സൂര്യ | Tamil Actor Suriya says about jyothika, she got remuneration three times more than him Malayalam news - Malayalam Tv9

Actor Suriya: എനിക്ക് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി പ്രതിഫലം, പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്; നടൻ സൂര്യ

Updated On: 

10 Nov 2024 14:54 PM

Suriya Says About Jyothika: ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിയാണെന്നാണ് സൂര്യ അഭിമുഖത്തിൽ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാൻ തക്കനിലയിലേക്ക് താൻ വളരാൻ ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാർ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓർമകളെ കുറിച്ചാണ് സൂര്യ പങ്കുവെച്ചത്.

1 / 4തെന്നിന്ത്യയിലെ ഏറ്റവും റൊമാന്റിക് താരജോഡികളാണ് തമിഴ് നടൻ സൂര്യയും നടിയും ഭാര്യയുമായ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവർക്കും മാതൃകയാക്കാൻ തോന്നിപോകുന്നതാണ്. ഇക്കാര്യം കുറച്ചുകൂടി ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞ കാര്യങ്ങൾ. (Image Credits: Instagram)

തെന്നിന്ത്യയിലെ ഏറ്റവും റൊമാന്റിക് താരജോഡികളാണ് തമിഴ് നടൻ സൂര്യയും നടിയും ഭാര്യയുമായ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവർക്കും മാതൃകയാക്കാൻ തോന്നിപോകുന്നതാണ്. ഇക്കാര്യം കുറച്ചുകൂടി ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞ കാര്യങ്ങൾ. (Image Credits: Instagram)

2 / 4

ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിയാണെന്നാണ് സൂര്യ അഭിമുഖത്തിൽ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാൻ തക്കനിലയിലേക്ക് താൻ വളരാൻ ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാർ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓർമകളെ കുറിച്ചാണ് സൂര്യ പങ്കുവെച്ചത്. (Image Credits: Instagram)

3 / 4

'ഞാനൊരു അഭിനേതാവിന്റെ മകനാണ്. എനിക്ക് തമിഴും അറിയാം. പക്ഷേ ഞാൻ എന്റെ സംഭാഷണങ്ങൾ മറന്നുപോകുന്നു. അഭിനയിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു അന്ന്. എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു അത്. അന്ന് ജ്യോതികയോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നി. ജോലിയോടുള്ള അവരുടെ ആത്മാർഥത. സംഭാഷണങ്ങളെല്ലാം അവൾക്ക് മനഃപാഠമായിരുന്നു.' -സൂര്യ പറഞ്ഞു.(Image Credits: Instagram)

4 / 4

'അവൾ വിജയത്തിലേക്ക് കുതിച്ചുയർന്നു സമയമായിരുന്നു. അഭിനേതാവെന്ന നിലയിൽ ഞാൻ നേരെ നിൽക്കാൻ തന്നെ ഏകദേശം അഞ്ച് വർഷമെടുത്തു. നായകനെന്ന് എന്നെ സ്വയം വിളിക്കാൻ പാകത്തിലുള്ള തലത്തിലേക്ക് എത്താൻ ഞാൻ പിന്നെയും സമയമെടുത്തു. 2003-ലെ കാക്ക കാക്ക എന്ന ചിത്രത്തിൽ അവൾ വാങ്ങിയ പ്രതിഫലം എനിക്ക് ലഭിച്ചതിനേക്കാൾ മൂന്നിരട്ടിയായിരുന്നു.' -സൂര്യ പറഞ്ഞു. (Image Credits: Instagram)

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു