'കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി'; തുറന്നുപറഞ്ഞ് സൂര്യ | Suriya Explains Why They Moved Jyotika Returns to Mumbai After 27 Years Malayalam news - Malayalam Tv9

Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ

Published: 

29 Oct 2024 20:29 PM

Suriya :എല്ലാം സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്.

1 / 6കഴിഞ്ഞ കുറച്ച് കാലമായി നടൻ സൂര്യ ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം  മുംബൈയിലേക്ക് താമസം. ഇപ്പോഴിതാ മുംബൈയിലേക്ക് മാറി താമസിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സൂര്യ. പതിനെട്ടാം വയസ്സിലാണ് മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ജ്യോതിക എത്തുന്നത്. തുടർന്ന് 27 വർഷം ചെന്നൈയിൽ ജീവിച്ചു. (​image credits: instagram)

കഴിഞ്ഞ കുറച്ച് കാലമായി നടൻ സൂര്യ ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലേക്ക് താമസം. ഇപ്പോഴിതാ മുംബൈയിലേക്ക് മാറി താമസിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സൂര്യ. പതിനെട്ടാം വയസ്സിലാണ് മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ജ്യോതിക എത്തുന്നത്. തുടർന്ന് 27 വർഷം ചെന്നൈയിൽ ജീവിച്ചു. (​image credits: instagram)

2 / 6

തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ് മുംബൈയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് വന്നതെന്നും അതിന് വേണ്ടി അവളുടെ കരിയറും സൗഹൃദങ്ങളും ബാന്ദ്രയിലെ ജീവിതരീതികളുമെല്ലാം ത്യജിച്ചു. പക്ഷെ കോവിഡിന് ശേഷം ഒരു മാറ്റം വേണമെന്നത് അനിവാര്യമായി. മുംബൈയിലേക്കുള്ള മാറ്റം ജ്യോതികയ്ക്ക് കൂടുതല്‍ ക്രിയേറ്റീവായ അവസരങ്ങള്‍ നല്‍കി. (​image credits: instagram)

3 / 6

പുതിയ കാഴ്ചപ്പാടുകളോടെ വ്യത്യസ്തമായ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ അവളെ അത് സഹായിച്ചുവെന്നും സൂര്യ പറഞ്ഞു. എല്ലാം സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. (​image credits: instagram)

4 / 6

ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുന്നു.പലപ്പോഴും ജ്യോതികയ്ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടതായി വന്നിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. (​image credits: instagram)

5 / 6

താൻ അറിയപ്പെടുന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പുതുമുഖ സംവിധായകരുടെ പ്രോജക്ടുകള്‍ക്കൊപ്പമാണ് ജ്യോതിക പ്രവർത്തിച്ചതെന്നും താരം പറയുന്നു. എന്നാൽ മുംബൈയിലേക്ക് മാറിയതോടെ ശ്രീകാന്ത്, ശൈതാന്‍, ഡബ്ബ കാര്‍ട്ടല്‍, കാതല്‍ തുടങ്ങിയ വൈവിധ്യമുള്ള പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്യാന്‍ അവള്‍ക്ക് സാധിച്ചുവെന്ന് സൂര്യ പറഞ്ഞു. ഇത് കുടുംബജീവിതത്തിലും സഹായിച്ചുവെന്നാണ് സൂര്യ പറയുന്നത്. (​image credits: instagram)

6 / 6

താനും മുംബൈയിൽ ജീവിച്ചുതുടങ്ങിയെന്നും ചെന്നൈയുമായും മുംബൈയുമായും ഒരു ബാലന്‍സിലാണ് പോകുന്നതെന്നും താരം പറഞ്ഞു. അധികം ആളുകള്‍ തിരിച്ചറിയാത്തതിനാല്‍ കുട്ടികള്‍ക്കൊപ്പം ഡ്രൈവ് ചെയ്യാനും പാര്‍ക്കില്‍ സമയം ചെലവഴിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. എല്ലാമാസവും പത്ത് ദിവസം വെക്കേഷന്‍ എടുക്കും. (​image credits: instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ