സുരേഷ് ഗോപി പഴയ സുരേഷ് ഗോപിയല്ല, കേന്ദ്രമന്ത്രിയാണ് എംപിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളുണ്ടാകാറുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ വെറും 40000 രൂപയാണുള്ളത്. ഇത് കയ്യിലുള്ളതാണ്, വിവിധ ബാങ്കുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്ചല്‍ ഫണ്ടും ഉണ്ട്.
പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയാണുള്ളത്. ഇതൊക്കെ പണമായിട്ട് അദ്ദേഹത്തിന്റെ പേരിലുള്ളതിന്റെ വിവരമാണ്. സ്വര്‍ണംകൊണ്ട് തുലാഭാരം എന്ന ചിത്രം പറയുംപോലെ തുലാഭാരം നടത്താനുള്ള സ്വര്‍ണം അദ്ദേഹത്തിന്റെ കൈവശമില്ല.
1025 ഗ്രാം സ്വര്‍ണമാണ് സുരേഷ് ഗോപിയുടെ കൈവശമുള്ളതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 53 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവും രണ്ടുമക്കളുടെ പേരില്‍ 36 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവുമുണ്ട്.
അദ്ദേഹത്തിന്റെ ആകെ വരുമാനം 4 കോടി 68 ലക്ഷം രൂപയാണ്. സുരേഷ് ഗോപിയുടെ ഭാര്യക്ക് 4.13 ലക്ഷം രൂപയുടെ വരുമാനമാണുള്ളത്.
4.07 കോടിയിലധികം രൂപയുടെ ജംഗമ സ്വത്ത് സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ സ്വത്തും ഉണ്ട്. അദ്ദേഹത്തിന്റെ പേരിലായി 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്താണുള്ളത്.
ഇതൊന്നുമല്ല 2.53 കോടി രൂപ വില വരുന്ന 8 വാഹനങ്ങള്‍. തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും അദ്ദേഹത്തിനുണ്ട്. ഈ വിവരങ്ങളെല്ലാം 2023-24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ളതാണ്.