നാളെ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം; അതിശയ കാഴ്ച എപ്പോൾ, എങ്ങനെ കാണാം? | Supermoon Blue Moon To Occur On August 19 How To Watch Check The Details Malayalam news - Malayalam Tv9

Supermoon Blue Moon : നാളെ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം; അതിശയ കാഴ്ച എപ്പോൾ, എങ്ങനെ കാണാം?

Published: 

18 Aug 2024 13:56 PM

Supermoon Blue Moon On August 19 : അപൂർവമായി മാത്രം സംഭവിക്കുന്ന സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം ഓഗസ്റ്റ് 19ന് കാണാം. താരതമ്യേന ഭൂമിയോട് അടുത്തെത്തുന്നതിനാൽ സാധാരണയിലും വലിപ്പവും പ്രകാശവും തോന്നുന്നതാണ് സൂപ്പർ മൂൺ. ഇതിനൊപ്പം ബ്ലൂ മൂൺ കൂടി ഒരുമിച്ച് വരുന്ന അപൂർവ ദിവസമാണ് നാളെ.

1 / 5നാളെ,

നാളെ, ഓഗസ്റ്റ് 19ന് ആകാശത്ത് സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസം. ഇക്കൊല്ലത്തെ ഏറ്റവും വലുതും പ്രകാശമുള്ളതുമായ ചന്ദ്രൻ കാണപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണ് നാളെ. താരതമ്യേന ഭൂമിയോട് അടുത്തെത്തുന്നതിനാൽ സാധാരണയിലും വലിപ്പവും പ്രകാശവും തോന്നുന്നതാണ് സൂപ്പർ മൂൺ. ഇതിനൊപ്പം ബ്ലൂ മൂൺ കൂടി ഒരുമിച്ച് വരുന്ന അപൂർവ ദിവസമാണ് നാളെ.

2 / 5

ഒരു മാസത്തിലെ രണ്ടാം പൗർണമിയാണ് ബ്ലൂ മൂൺ എന്നറിയപ്പെടുക. ചന്ദ്രൻ്റെ നിറവുമായോ വലിപ്പവുമായോ ഇതിന് ബന്ധമില്ല. മാസത്തിൽ ഒരു തവണ മാത്രം കാണാനാവുന്നതിനാലാണ് ഇത് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഓഗസ്റ്റ് മാസത്തിലെ പൂർണചന്ദ്രനെ സ്റ്റർജിയൻ മൂൺ എന്നാണ് വിളിക്കുക. ഈ സൂപ്പർ മൂൺ ബ്ലൂ മൂൺ പ്രതിഭാസവും സ്റ്റർജിയൻ മൂൺ എന്നാണ് അറിയപ്പെടുക.

3 / 5

ഓഗസ്റ്റ് 19 രാത്രി ഈ പ്രതിഭാസം കാണാനാവും. ഓഗസ്റ്റ് 19 മുതൽ മൂന്ന് ദിവസത്തേക്കാവും ഇത് ദൃശ്യമാവുക. തിങ്കളാഴ്ച രാത്രി 11.56 മുതൽ ആകാശത്ത് ഇത് കാണാം. വായുമലിനീകരണം കുറവുള്ള, അധികം മേഘാവൃതമല്ലാത്ത ആകാശത്ത് വളരെ നന്നായി ഇത് കാണാനാവും. ലൈറ്റുകളുടെ ശല്യം ഉണ്ടാവാൻ പാടില്ല.

4 / 5

സൂപ്പർ മൂൺ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവും. സൂര്യഗ്രഹണം കാണുന്നതിൻ്റെ അപകടമോ മുന്നൊരുക്കങ്ങളോ വേണ്ടതില്ല. എന്നാൽ, ഒരു ടെലിസ്കോപോ ബൈനോക്കുലറോ കൊണ്ട് സ്റ്റർജിയൻ മൂൺ അനുഭവം കൂടുതൽ മനോഹരമാക്കാനാവും. ചന്ദ്രോപരിതലത്തിലെ കുണ്ടും കുഴികളുമൊക്കെ ഇവ കൊണ്ട് നന്നായി കാണാം.

5 / 5

ഇക്കൊല്ലം ഇനി മൂന്ന് സൂപ്പർ മൂൺ കൂടിയുണ്ട്. ഹണ്ടർ മൂൺ ഒക്ടോബർ 17 ന് കാണാം. ഹണ്ടർ മൂണാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ ചന്ദ്രൻ. സെപ്തംബർ 17ന് വീണ്ടും സൂപ്പർ മൂൺ കാണാം. ഇതാണ് ഹാർവസ്റ്റ് മൂൺ. ഇതിനെ ഭാഗികമായി ഭൂമിയുടെ നിഴൽ മറയ്ക്കും. നവംബർ 15നാണ് ഇക്കൊല്ലത്തെ അവസാന സൂപ്പർ മൂൺ..

Related Stories
Avoid Weight Problems: ജിമ്മിൽ പോവാതെ ശരീര ഭാരം കുറയ്ക്കണോ? വഴിയുണ്ട്… ദാ ഇങ്ങനെ ചെയ്ത് നോക്കൂ
Kerala Gold Rate Today: ഇത്തവണ സ്വർണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം
Nazriya Nazim: ക്യൂട്ട്‌നെസിന്റെ കാലം കഴിഞ്ഞു, ട്രാക്ക് മാറ്റ്; നസ്രിയയുടെ വീഡിയോക്ക് താഴെ പരിഹാസ കമന്റുകള്‍
Supriya Menon: ‘അങ്ങനെയൊരു ഫോൺ കോളിനായി ഞാന്‍ ഇപ്പോൾ എന്തും നല്‍കും’; അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ
Kattan Chaya and Parippu Vada: പരിപ്പുവടയ്ക്ക് ചേര്‍ച്ച കട്ടന്‍ ചായ തന്നെ; എങ്ങനെ സ്വാദിഷ്ടമായ പരിപ്പുവട തയാറാക്കാം
Squid Game: സ്ക്വിഡ് ഗെയിം സീരീസ് ചിത്രീകരിക്കുന്നതിനിടെ സമ്മർദ്ദം; തനിക്ക് നഷ്ടപ്പെട്ടത് എട്ടോ ഒമ്പതോ പല്ലുകളെന്ന് സംവിധായകൻ
കണ്ണ് കിട്ടാതിരിക്കട്ടെ! പൊന്നോമനകളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും
കുട്ടികൾക്ക് ഈ ഭക്ഷണം കൊടുക്കല്ലേ; പണി കിട്ടും
ഓർമ്മയ്ക്കും ബുദ്ധിക്കും... മഞ്ഞൾ ഇട്ട വെള്ളം കുടിക്കൂ
പ്രൂൺസ് പൊളിയാണ്... മുടി കൊഴിച്ചിൽ ഞൊടിയിടയിൽ നിർത്താം!