പണയം വെച്ചത് ജീവന്‍ തിരിച്ച് കിട്ടുന്നതെന്ത്? സുനിത വില്യംസിന്റെ ശമ്പളം എത്രയെന്ന് അറിയാമോ? | Sunita Williams net worth and the salary NASA offers for astronauts for one year Malayalam news - Malayalam Tv9

Sunita Williams: പണയം വെച്ചത് ജീവന്‍ തിരിച്ച് കിട്ടുന്നതെന്ത്? സുനിത വില്യംസിന്റെ ശമ്പളം എത്രയെന്ന് അറിയാമോ?

shiji-mk
Published: 

19 Mar 2025 10:56 AM

Sunita Williamss Net Worth: ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സാണ് ഇരുവരെയും തിരിച്ചെത്തിക്കാന്‍ സഹായകമായത്. സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെയെത്തിയ വാര്‍ത്ത വലിയ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് ലോകം.

1 / 5സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നതിനോടൊപ്പം എല്ലാവരിലും ഉടലെടുത്ത സംശയമാണ് ഇത്ര വലിയ സാഹസികത നടത്തുമ്പോള്‍ അവര്‍ക്ക് എന്താണ് പ്രതിഫലമായി ലഭിക്കുന്നതെന്ന്. (Image Credits: PTI)

സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നതിനോടൊപ്പം എല്ലാവരിലും ഉടലെടുത്ത സംശയമാണ് ഇത്ര വലിയ സാഹസികത നടത്തുമ്പോള്‍ അവര്‍ക്ക് എന്താണ് പ്രതിഫലമായി ലഭിക്കുന്നതെന്ന്. (Image Credits: PTI)

2 / 5നാസയിലെ ബഹിരാകാശ യാത്രികര്‍ക്കുള്ള ശമ്പളം നല്‍കുന്നത് യുഎസ് സര്‍ക്കാരിന്റെ ജിഎസ് ഗ്രേഡ് അടിസ്ഥാനത്തിലാണ്. ജിഎസ് 12 മുതല്‍ ജിഎസ് 15 വരെയുള്ള ഗ്രേഡുകളാണ് ബഹിരാകാശയാത്രികര്‍ക്ക് ബാധകം. ജിഎസ് 12ല്‍ ആരംഭിക്കുന്ന ബഹിരാകാശയാത്രികര്‍ക്ക് ഏകദേശം 66,167 ഡോളര്‍ അതായത് ഏകദേശം 55 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. (Image Credits: PTI)

നാസയിലെ ബഹിരാകാശ യാത്രികര്‍ക്കുള്ള ശമ്പളം നല്‍കുന്നത് യുഎസ് സര്‍ക്കാരിന്റെ ജിഎസ് ഗ്രേഡ് അടിസ്ഥാനത്തിലാണ്. ജിഎസ് 12 മുതല്‍ ജിഎസ് 15 വരെയുള്ള ഗ്രേഡുകളാണ് ബഹിരാകാശയാത്രികര്‍ക്ക് ബാധകം. ജിഎസ് 12ല്‍ ആരംഭിക്കുന്ന ബഹിരാകാശയാത്രികര്‍ക്ക് ഏകദേശം 66,167 ഡോളര്‍ അതായത് ഏകദേശം 55 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. (Image Credits: PTI)

3 / 5ജിഎസ് 13 അല്ലെങ്കില്‍ ജിഎസ് 14 ഗ്രേഡില്‍ ഉള്‍പ്പെടുന്ന പരിചയ സമ്പന്നരായ യാത്രികര്‍ക്ക് 90,000 മുതല്‍ 140,000 ഡോളര്‍ വരെയാണ് ഒരു വര്‍ഷം ലഭിക്കുന്നത്. 75 ലക്ഷം മുതല്‍ 1.1 കോടി വരെയുണ്ടാകും ഇത്. ഉന്നതതല ബഹിരാകാശയാത്രികരുടെ ഗ്രേഡായ ജിഎസ് 15ല്‍ ഉള്ളവര്‍ക്ക് 152,258 ഡോളര്‍ അതായത് 1.26 കോടിയാണ് പ്രതിവര്‍ഷം ലഭിക്കുക. സുനിത വില്യംസ് ജിഎസ് 14 അല്ലെങ്കില്‍ ജിഎസ് 15ല്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. (Image Credits: Bandeep Singh/IT Group via Getty Images)

ജിഎസ് 13 അല്ലെങ്കില്‍ ജിഎസ് 14 ഗ്രേഡില്‍ ഉള്‍പ്പെടുന്ന പരിചയ സമ്പന്നരായ യാത്രികര്‍ക്ക് 90,000 മുതല്‍ 140,000 ഡോളര്‍ വരെയാണ് ഒരു വര്‍ഷം ലഭിക്കുന്നത്. 75 ലക്ഷം മുതല്‍ 1.1 കോടി വരെയുണ്ടാകും ഇത്. ഉന്നതതല ബഹിരാകാശയാത്രികരുടെ ഗ്രേഡായ ജിഎസ് 15ല്‍ ഉള്ളവര്‍ക്ക് 152,258 ഡോളര്‍ അതായത് 1.26 കോടിയാണ് പ്രതിവര്‍ഷം ലഭിക്കുക. സുനിത വില്യംസ് ജിഎസ് 14 അല്ലെങ്കില്‍ ജിഎസ് 15ല്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. (Image Credits: Bandeep Singh/IT Group via Getty Images)

4 / 5

ശമ്പളത്തിന് പുറമെ ആരോഗ്യ ഇന്‍ഷൂറന്‍സ്, പരിശീലന സൗകര്യങ്ങള്‍, മാനസികാരോഗ്യ പിന്തുണ, യാത്ര അലവന്‍സുകള്‍ എന്നിവയും നാസ ജീവനക്കാര്‍ക്കായി നല്‍കുന്നുണ്ട്. (Image Credits: PTI)

5 / 5

ഫെഡറല്‍ മാര്‍ഷലായ ഭര്‍ത്താവ് ജെ വില്യംസിനോടൊപ്പം ടെക്‌സസിലെ ഹൂസ്റ്റണിലാണ് സുനിത താമസിക്കുന്നത്. ഏകദേശം 5 മില്യണ്‍ ഡോളര്‍ ആണ് ഇവരുടെ ആസ്തിയെന്ന് മാര്‍ക്ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. (Image Credits: PTI)

സാംസങിൻ്റെ ഏറ്റവും കട്ടി കുറഞ്ഞ ഫോൺ മെയ് മാസത്തിലെത്തും
ഇതിഹാസ താരം മനോജ് കുമാറിൻ്റെ ശ്രദ്ധേയ സിനിമകൾ
ബോളിവുഡ് താരങ്ങൾ പോലും കുടിക്കും, വീട്ടിലുണ്ടൊരു ടിപ്പ്
ശരീരഭാരം കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ