വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ | Summer Vaccation 2025, Where to find snow in India this March, Here is the best destination you must gone Malayalam news - Malayalam Tv9

Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ

Published: 

16 Mar 2025 11:33 AM

Summer Vaccation Snowfall Destination: നമ്മുടെ നാട്ടിൽ ചൂടാണെങ്കിലും എല്ലായിടത്തും അത് അങ്ങനെയാകണമെന്നില്ലലോ? അതിശയകരമായ ശൈത്യകാല കാഴ്ചകളും ആവേശകരമായ സാഹസിക പ്രവർത്തനങ്ങളും ആസ്വദിക്കാൻ ഈ വേനലധിക്ക് പോകേണ്ട സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1 / 6വേനവധിയായതിനാൽ എങ്ങോട്ട് യാത്രപോകണമെന്ന ആശങ്കയിലാകും എല്ലാവരും. ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ തന്നെ കണ്ടെത്തുകയും വേണം. നമ്മുടെ നാട്ടിൽ ചൂടാണെങ്കിലും എല്ലായിടത്തും അത് അങ്ങനെയാകണമെന്നില്ലലോ? ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങൾ മഞ്ഞിൽ പുതച്ചിരിക്കുകയാണ്.

വേനവധിയായതിനാൽ എങ്ങോട്ട് യാത്രപോകണമെന്ന ആശങ്കയിലാകും എല്ലാവരും. ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ തന്നെ കണ്ടെത്തുകയും വേണം. നമ്മുടെ നാട്ടിൽ ചൂടാണെങ്കിലും എല്ലായിടത്തും അത് അങ്ങനെയാകണമെന്നില്ലലോ? ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങൾ മഞ്ഞിൽ പുതച്ചിരിക്കുകയാണ്.

2 / 6

അതിശയകരമായ ശൈത്യകാല കാഴ്ചകളും ആവേശകരമായ സാഹസിക പ്രവർത്തനങ്ങളും ആസ്വദിക്കാൻ ഈ വേനലധിക്ക് പോകേണ്ട സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

3 / 6

ഗുൽമാർഗ്, ജമ്മു കാശ്മീർ: മാർച്ച് മാസം വരെ ഗുൽമാർഗിൽ മഞ്ഞുമൂടിക്കിടക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാറുകളിൽ ഒന്നായ ഗുൽമാർഗ് ഗൊണ്ടോള ഏറ്റവും ആകർഷണീയമായ കാഴ്ച്ചയൊരുക്കുന്നു. സ്കീയിംഗിനും സ്നോബോർഡിംഗിനും അനുയോജ്യമായ മഞ്ഞുവീഴ്ച അഫർവത് കൊടുമുടി നിങ്ങൾക്ക് വാ​ഗ്ദാനം ചെയ്യുന്നു.

4 / 6

പഹൽഗാം, ജമ്മു കാശ്മീർ: അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഹൽഗാം മാർച്ച് വേനൽചൂടിന് ആശ്വാസം നൽകുന്ന സ്ഥലമാണ്. പൈൻ വനങ്ങളാലും മഞ്ഞുമൂടിയ പുൽമേടുകളാലും ചുറ്റപ്പെട്ട ഈ സ്ഥലം സ്നോ ട്രെക്കിംഗിനും സ്ലെഡ്ഡിംഗിനും അനുയോജ്യമായ സ്ഥലമാണ്.

5 / 6

സോനാമാർഗ്, ജമ്മു കാശ്മീർ: വേനൽ ചൂടിൽ പൊള്ളുമ്പോൾ ഹിമാനികളുടെയും മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ സോനാമാർഗിലെത്തിയാൽ കാണാൻ കഴിയും. താജിവാസ് ഹിമാനിയിലേക്കുള്ള സ്ലെഡ്ഡിംഗ്, ട്രെക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ സന്ദർശകർക്കിടയിൽ ജനപ്രിയമായ ഒന്നാണ്.

6 / 6

മണാലി സോളാങ് വാലി, ഹിമാചൽ പ്രദേശ്: സോളാങ് വാലി മഞ്ഞുകണങ്ങളാൽ പ്രകൃതിയെ മൂടിയിരിക്കുന്ന കാഴ്ച്ച അതിമനോഹരമാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സ്കീയിംഗ്, സ്നോമൊബൈലിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയിൽ ഏർപ്പെടാനും ഈ സ്ഥലം തിരഞ്ഞെടുക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം