കെ-പോപ്പ് താരത്തോട് അഭ്യർത്ഥനയുമായി ഒരമ്മ; കാരണം ഇതാണ് | Stray Kids Felix Accident, A Korean Mother Heartfelt Request to the Artist Going Viral Malayalam news - Malayalam Tv9

Stray Kids Felix: കെ-പോപ്പ് താരത്തോട് അഭ്യർത്ഥനയുമായി ഒരമ്മ; കാരണം ഇതാണ്

Published: 

19 Feb 2025 19:52 PM

Stray Kids Felix Accident and Mother Viral Comment: 2025 ഫെബ്രുവരി 15-ന് തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിവരുന്ന വഴി ഫെലിക്സ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ സ്‌ട്രേ കിഡ്സിന്റെ ആരാധകരായ 'സ്റ്റേയ്സ്' നിരാശയിലാണ്.

1 / 5ലോകമെമ്പാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് സ്‌ട്രേ കിഡ്സ് (Stray Kids). ബങ്ചാൻ, ലീനോ, ചങ്ബിൻ, ഹ്യുൻജിൻ, ഹാൻ, ഫെലിക്സ്, സുങ്മിൻ, ഐഎൻ എന്നിങ്ങനെ എട്ട് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ ബങ്ചാൻ ആണ്. കഴിഞ്ഞ ദിവസം ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന സ്‌ട്രേ കിഡ്സിന്റെ ഏജൻസിയായ ജെവൈപി പുറത്തുവിട്ടിരുന്നു. (Image Credits: X)

ലോകമെമ്പാടും ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് സ്‌ട്രേ കിഡ്സ് (Stray Kids). ബങ്ചാൻ, ലീനോ, ചങ്ബിൻ, ഹ്യുൻജിൻ, ഹാൻ, ഫെലിക്സ്, സുങ്മിൻ, ഐഎൻ എന്നിങ്ങനെ എട്ട് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ ബങ്ചാൻ ആണ്. കഴിഞ്ഞ ദിവസം ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന സ്‌ട്രേ കിഡ്സിന്റെ ഏജൻസിയായ ജെവൈപി പുറത്തുവിട്ടിരുന്നു. (Image Credits: X)

2 / 5

2025 ഫെബ്രുവരി 15-ന് തന്റെ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിവരുന്ന വഴി ഫെലിക്സ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്പെട്ടതായും താരത്തിന് പരിക്കേറ്റതായും അറിയിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്താവന. അപകടത്തെ തുടർന്ന് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നു കോൺസർട്ടിലും, ഫാൻ മീറ്റിംഗിലും താരം പങ്കെടുക്കില്ലെന്നും ഏജൻസി അറിയിച്ചിരുന്നു. (Image Credits: X)

3 / 5

ഇതോടെ സ്‌ട്രേ കിഡ്സിന്റെ ആരാധകരായ 'സ്റ്റേയ്സ്' നിരാശയിലാണ്. എത്രയും വേഗം ഫെലിക്സ് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ഒരമ്മ മകൾക്ക് വേണ്ടിയിട്ട കമന്റ് ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഫെലിക്സിന്റെ അപകട വാർത്ത പുറത്തുവിട്ട ഒരു യൂട്യൂബ് വീഡിയോയ്ക്ക് താഴെയാണ് യുവതിയുടെ കമന്റ്. (Image Credits: X)

4 / 5

'എന്റെ മകൾ സ്‌ട്രേ കിഡ്സിന്റെ കോൺസർട്ടിന് പോയിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട താരത്തെ കാണാൻ കഴിയാതിരുന്നതിൽ അവൾ ദുഃഖിതയാണ്. പ്രിയപ്പെട്ട ഫെലിക്സ്, ദയവായി ആരോഗ്യവാനായിരിക്കുക. എങ്കിൽ എന്റെ മകളും എന്നും പുഞ്ചിരിച്ചുകൊണ്ടിരിക്കും." എന്നാണ് അമ്മയുടെ കമന്റ്. (Image Credits: X)

5 / 5

അമ്മയുടെ കമന്റ് വൈറലായതോടെ ഫെലിക്സ് ആരാധികയായ മകൾ മറുപടിയുമായി രംഗത്തെത്തി. ട്വിറ്ററിൽ അമ്മയുടെ കമന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് "ഇത് കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി, എന്റെ അമ്മേ..." എന്ന് പറഞ്ഞ് വികാരഭരിതയായാണ് മകളുടെ മറുപടി. (Image Credits: X)

Related Stories
Diya Krishna: ‘ഈ ഗ്യാങ് അടിപൊളിയാണ്, ദിയയും ഭര്‍ത്താവും ഇല്ലാതിരുന്നത് നന്നായി’; സിന്ധുവിന്റെ വീഡിയോക്ക് താഴെ കമന്റ്‌
Pregnant Women Summer Diet: വേനലിൽ ​ഗർഭിണികൾ ഇവ കഴിച്ചേ മതിയാകൂ; ചിലത് ഒഴിവാക്കുകയും വേണം
JioHotstar: ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ
Amala Paul: ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
IPL 2025: മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ
Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്‌
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
സ്ത്രീകള്‍ ഈ ഭക്ഷണം എന്തായാലും കഴിക്കണം
ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ
കരളിന് ഹാനികരമായ ഭക്ഷണങ്ങൾ