5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Squid Game: സ്ക്വിഡ് ഗെയിം സീരീസ് ചിത്രീകരിക്കുന്നതിനിടെ സമ്മർദ്ദം; തനിക്ക് നഷ്ടപ്പെട്ടത് എട്ടോ ഒമ്പതോ പല്ലുകളെന്ന് സംവിധായകൻ

Squid Game Season 2: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട നോൺ-ഇംഗ്ലീഷ് സീരീസ് സ്ക്വിഡ് ഗെയിം ആണ്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ഷോയുടെ സീസൺ ഒന്നിൽ ഓരോ മണിക്കൂർ ദൈർഗ്യമുള്ള 9 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.

nandha-das
Nandha Das | Updated On: 14 Nov 2024 14:37 PM
കൊറിയൻ സീരീസ് കാണാൻ ഇഷ്ടപ്പെടാത്തവർ പോലും കണ്ടിട്ടുള്ള ഒരു സീരീസാണ് സ്ക്വിഡ് ഗെയിം. തുടക്കം മുതൽ ഒടുക്കം വരെ കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞ സീരീസ് ആഗോളതലത്തിൽ വലിയ വിജയം നേടി. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട നോൺ-ഇംഗ്ലീഷ് സീരീസ് എന്ന റെക്കോർഡും സ്ക്വിഡ് ഗെയിമിന് സ്വന്തമായുണ്ട്. (Image Credits: netflixqueue X)

1 / 5
ഇപ്പോഴിതാ, സീരീസിന്റെ സംവിധായകൻ ഹ്വാങ് ഡോങ്- ഹ്യുക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വാർത്തകളിൽ നിറയുന്നത്. സ്ക്വിഡ് ഗെയിം ചിത്രീകരിക്കുന്നതിനിടെ സമ്മർദ്ദം മൂലം തനിക്ക് നഷ്ടമായത് എട്ടോ ഒമ്പതോ പല്ലുകളാണെന്ന് സംവിധായകൻ പറയുന്നു. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.  (Image Credits: Squidgamenetflix Instagram)

2 / 5
ആദ്യ ഭാഗം വലിയ വിജയമായിരുന്നെങ്കിലും തനിക്ക് കാര്യമായൊന്നും നേടാൻ കഴിഞ്ഞില്ലെന്നും, പണത്തിന് വേണ്ടിയാണ് താൻ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം ചെയ്യുന്നതെന്നും സംവിധായകൻ പറഞ്ഞു. ആദ്യ ഭാഗത്തിൽ നിന്നുണ്ടായ നഷ്ടം ഇതിലൂടെ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. (Image Credits: Netflixkr Instagram)

3 / 5
21 മില്യൺ ബജറ്റിൽ നിർമ്മിച്ച ചിത്രം ആഗോള തലത്തിൽ നേടിയത് 900 മില്യണിലും കൂടുതലാണ്. നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത സീരീസുകളിൽ ഒന്നാണ് സ്ക്വിഡ് ഗെയിം. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ഷോയുടെ സീസൺ ഒന്നിൽ ഓരോ മണിക്കൂർ ദൈർഗ്യമുള്ള 9 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. (Image Credits: Netflixkr Instagram)

4 / 5
അതേസമയം, ഡിസംബർ 26-നാണ് സ്ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ഇതിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും, അത് 2025-ൽ പുറത്തിറങ്ങുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. (Image Credits: X)

5 / 5
Latest Stories