18 Dec 2024 17:36 PM
ജനപ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് സ്പ്രിംഗ് ഒണിയൻ . ഉള്ളി തണ്ടാണെങ്കിലും ഉള്ളിയുടെ അത്രയും തന്നെ ഇതും ആളുകൾക്ക് ഇഷ്ടമാണ്. സമീപകാലത്ത്, ഇവയുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സ്പ്രിംഗ് ഒണിയൻ ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങളും തയ്യാറാക്കുന്നു. എന്താണ് ഇവയുടെ ഗുണങ്ങൾ എന്ന് പരിശോധിക്കാം.
സ്പ്രിംഗ് ഒണിയൻ രുചിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് വിചാരിച്ചാൽ തെറ്റി. ഉള്ളി തണ്ടിൽ ധാരാളം പോഷകങ്ങളുണ്ട്. സ്പ്രിംഗ് ഒണിയൻ ഉപയോഗിച്ചുള്ള സൂപ്പുകളും വിഭവങ്ങളും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ജലദോഷം, ചുമ, പനി എന്നിവ കുറയ്ക്കാൻ സ്പ്രിംഗ് ഒണിയൻ സഹായിക്കും. ഇവയിൽ മിക്കതും ആൻ്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളവയാണ്. ശരീരത്തിലെ കഫം കുറയ്ക്കാൻ ഇത് സഹായിക്കും. മെറ്റബോളിസത്തെ സഹായിക്കും
സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് മൂലം ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കും. വയറ്റിലെ ഗ്യാസ്, അൾസർ, അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ കുറയും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിലെ മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കും.
സ്പ്രിംഗ് ഒണിയൻ കഴിക്കുന്നത് വൻകുടലിലെ ക്യാൻസർ പോലുള്ള പ്രശ്നങ്ങൾ, കാഴ്ച വൈകല്യങ്ങൾ എന്നിവക്ക് പരിഹാരമാവും, കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിലും ഇത് നല്ലതാണ്. സ്പ്രിംഗ് ഒണിയൻ ഹൃദയത്തെ ആരോഗ്യകരമാക്കും.