അഭിനയത്തിലും ഒരു കൈനോക്കാനൊരുങ്ങി സൗരവ് ഗാംഗുലി; ആദ്യ സംരംഭം നെറ്റ്ഫ്ലിക്സ് വെബ് സീരീസ് | Sourav Ganguly Starts His Acting Career With Netflix Web Series Khakee 2 Malayalam news - Malayalam Tv9

Sourav Ganguly: അഭിനയത്തിലും ഒരു കൈനോക്കാനൊരുങ്ങി സൗരവ് ഗാംഗുലി; ആദ്യ സംരംഭം നെറ്റ്ഫ്ലിക്സ് വെബ് സീരീസ്

abdul-basith
Published: 

06 Mar 2025 17:38 PM

Sourav Ganguly Khakee 2: ഖാകീ 2 എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെ അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൗരവ് ഗാംഗുലി. സീരീസിൻ്റെ പ്രമോഷൻ വിഡിയോയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗാംഗുലിയുടെ അഭിനയജീവിതത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.

1 / 5അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി. നെറ്റ്ഫ്ലിക്സിൻ്റെ ഖാകീ 2 എന്ന വെബ് സീരീസിലൂടെയാണ് സൗരവ് ഗാംഗുലി അഭിനയത്തിലേക്ക് കടക്കുന്നത്. ജീത്, പ്രൊസെഞ്ജിത് ചാറ്റർജി തുടങ്ങിയവർ അഭിനയിക്കുന്ന വെബ് സീരീസാണ് ഖാകീ 2. (Image Courtesy- Social Media)

അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി. നെറ്റ്ഫ്ലിക്സിൻ്റെ ഖാകീ 2 എന്ന വെബ് സീരീസിലൂടെയാണ് സൗരവ് ഗാംഗുലി അഭിനയത്തിലേക്ക് കടക്കുന്നത്. ജീത്, പ്രൊസെഞ്ജിത് ചാറ്റർജി തുടങ്ങിയവർ അഭിനയിക്കുന്ന വെബ് സീരീസാണ് ഖാകീ 2. (Image Courtesy- Social Media)

2 / 5സീരീസിൻ്റെ പ്രമോഷൻ വിഡിയോയിൽ ഗാംഗുലി അഭിനയിക്കുന്നതിൻ്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പരിഗണിച്ചാൽ ഗാംഗുലി ഖാകീ 2വിൽ പോലീസ് ഓഫീസറായാണ് അഭിനയിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രമോ വിഡിയോയിലേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഗാംഗുലി കാക്കി യൂണിഫോം ആണ് അണിഞ്ഞിരിക്കുന്നത്. (Image Courtesy- Social Media)

സീരീസിൻ്റെ പ്രമോഷൻ വിഡിയോയിൽ ഗാംഗുലി അഭിനയിക്കുന്നതിൻ്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പരിഗണിച്ചാൽ ഗാംഗുലി ഖാകീ 2വിൽ പോലീസ് ഓഫീസറായാണ് അഭിനയിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രമോ വിഡിയോയിലേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഗാംഗുലി കാക്കി യൂണിഫോം ആണ് അണിഞ്ഞിരിക്കുന്നത്. (Image Courtesy- Social Media)

3 / 5

ശ്രീ വെങ്കടേശ്വര ഫിലിംസാണ് പ്രൊമോ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. ഖാകീ, ദി ബെംഗാൾ ചാപ്റ്റർ എന്ന വെബ് സീരീസിൻ്റെ ട്രെയിലർ ഈ മാസം അഞ്ചിന് പുറത്തിറങ്ങിയിരുന്നു. ഖാകീ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ വെബ് സീരീസാണ് ഖാകീ 2. ഫ്രൈഡേ സ്റ്റോറിടെല്ലേഴ്സ് നിർമ്മിക്കുന്ന സീരീസ് ദേബാത്മ മണ്ഡൽ, തുഷാർ കാന്തി റേ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്നു. (Image Courtesy- Social Media)

4 / 5

എപ്പോഴാണ് വെബ് സീരീസ് പുറത്തിറങ്ങുക എന്നതിനെപ്പറ്റി സൂചനയില്ല. എന്നാൽ, ഗാംഗുലി കൂടി വെബ് സീരീസിൽ അഭിനയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഖാകീ 2വിനെപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നീരജ് പാണ്ഡേയാണ് ഈ സീരീസിൻ്റെ ക്രിയേറ്റർ. (Image Courtesy- Social Media)

5 / 5

2000ൻ്റെ തുടക്കമാണ് ഖാകീ, ദി ബെംഗാൾ ചാപ്റ്റർ എന്ന വെബ് സീരീസിൽ കാണിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 1992 മുതൽ 2008 വരെയുള്ള കാലയളവിലാണ് ഗാംഗുലി ഇന്ത്യൻ ടീമിൽ കളിച്ചത്. (Image Courtesy- Social Media)

വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ