വീട്ടില്‍ കയറി പീഡിപ്പിച്ചതായി പരാതി; സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്‌ | Social Media Fame Santhosh Varkey and Alin Jose Perera booked for allegation made by makeup artist Malayalam news - Malayalam Tv9

Aaratt Annan Case: വീട്ടില്‍ കയറി പീഡിപ്പിച്ചതായി പരാതി; സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്‌

Updated On: 

29 Aug 2024 15:15 PM

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമാ താരങ്ങള്‍ക്കെതിരെയാണ് ലൈംഗികാരോപണങ്ങള്‍ ഉയരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കെതിരെ ആരോപണം ഉയരുമെന്നാണ് സൂചന.

1 / 5ഷോര്‍ട്ട് ഫിലിം സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതി. വീട്ടില്‍ കയറി ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. (Social Media Image)

ഷോര്‍ട്ട് ഫിലിം സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതി. വീട്ടില്‍ കയറി ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. (Social Media Image)

2 / 5

ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. (Social Media Image)

3 / 5

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വീട്ടിലെത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പീഡിനത്തിന് ഇരയായത്. (Social Media Image)

4 / 5

അതേസമയം, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെ മറ്റൊരു നടിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തു. (Social Media Image)

5 / 5

ഒരുവിധം എല്ലാവര്‍ക്കും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. (Social Media Image)

ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ