സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ എ.സി ഒാണാക്കി ഉറങ്ങുന്നത് ചില പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം. അങ്ങനെ ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്ന് അറിയാം.
ഇത് ശ്വസനപ്രശ്നങ്ങൾക്കു കാരണമാകാം. ആസ്ത്മ, അലർജി പ്രശ്നങ്ങൾ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതൽ.
ചർമവും കണ്ണുകളും വരളാൻ കാരണമാകും. എസിയിലെ തണുത്ത വായു ചർമത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ഇത് ചർമം വരണ്ടതാകാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും.
എസി യൂണിറ്റ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തു മൃഗങ്ങളുടെ രോമം മുതലായവ വ്യാപിക്കാൻ ഇടയാക്കും. ഇത് അലർജി ഉണ്ടാക്കും.