5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

How To Accumulate 1 Crore Through SIP: ഓഹരി വിപണി അതിവേഗമുള്ള വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. രാജ്യം കൈവരിച്ച വളര്‍ച്ചയും വിവിധ കമ്പനികളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെയും മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചു.

shiji-mk
Shiji M K | Published: 22 Sep 2024 19:46 PM
എസ്‌ഐപി വഴി പ്രതിമാസം 100 രൂപ മുതല്‍ നിക്ഷേപം നടത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ചുരുങ്ങിയത് ഏഴ് വര്‍ഷത്തേക്ക് എങ്കിലും നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളും ഒന്ന്, മൂന്ന് അല്ലെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നവരാണ്. anand purohit/Getty Images Creative)

1 / 5
ചിലര്‍ ഇത്തരത്തില്‍ പിന്‍വലിച്ച ശേഷം ഈ തുക വീണ്ടും നിക്ഷേപിക്കും. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ ആകെ എസ്‌ഐപി നിക്ഷേപങ്ങള്‍ 21,262 കോടി രൂപയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഫണ്ട് ഹൗസുകള്‍ ശരാശരി 40 ശതമാനം മുതല്‍ 90 ശതമാനം വരെ റിട്ടേണാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. (Javier Ghersi/Getty Images Creative)

2 / 5
ആക്‌സിസ് സ്മാള്‍ക്യാപ് ഫണ്ട് 41.63 ശതമാനം റിട്ടേണാണ് ഒരു വര്‍ഷത്തില്‍ നല്‍കിയത്. 2023 ഓഗസ്റ്റ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. ഇതേകാലയളവില്‍ തന്നെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട് നല്‍കിയത് 89.52 ശതമാനം റിട്ടേണാണ്. (Javier Ghersi/Getty Images Creative)

3 / 5
സ്ഥിരമായി നിക്ഷേപിക്കുന്നവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിമാസം 5,000 രൂപ വീതം എസ്‌ഐപി നിക്ഷേപം നടത്തുന്നയാള്‍ക്ക് 12 ശതമാനം വാര്‍ഷിക നേട്ടം ലഭിച്ചാല്‍ പോലും 25 വര്‍ഷത്തിനുള്ളില്‍ 1.07 കോടി രൂപയാണ് തിരികെ ലഭിക്കുന്നത്. (Berkah/Getty Images Creative)

4 / 5
ഈ നിക്ഷേപത്തുകയില്‍ ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാറ്റം വരുത്തിയാല്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് കോടീശ്വരന്മാരാകാന്‍ സാധിക്കുന്നതാണ്. (D-Keine/Getty Images Creative)

5 / 5