5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Usha Uthup: ‘ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി’? പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് അത് ധരിച്ചതെന്ന് ഉഷ ഉതുപ്പ്

Usha Uthup On Her Most Expensive Sarees:ഗലാട്ട തമിഴ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായികയുടെ പ്രതികരണം.ഉഷ ഉതുപ്പിന്റെ കൈവശം ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരികൾ ഉണ്ടോ എന്നാണ് അവതാരകൻറെ ചോദ്യം

sarika-kp
Sarika KP | Published: 13 Apr 2025 13:49 PM
ശബ്ദ ഗാംഭീര്യം കൊണ്ട് സം​​ഗീത ലോകത്തെ വിസ്മയിപ്പിച്ച ​ഗായികയാണ് ഉഷ ഉതുപ്പ്. ​ കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും തലയിലെ മുല്ലപ്പൂവും, ഡ്രസ്സിങും ഒക്കെ മറ്റുള്ളവരിൽ നിന്ന് ഉഷയെ വ്യത്യസ്തയാക്കുന്നു. ഇതില്ലാത്ത ഉഷ ഉതുപ്പിനെ കണ്ടിട്ടുമില്ല സങ്കല്‍പ്പിക്കാനും കഴിയില്ല. (image credits:facebook)

1 / 5
പലപ്പോഴും താരം തന്റെ സാരി ശേഖരണത്തെ കുറിച്ചും വസ്ത്രധാരണ ശൈലിയെ കുറിച്ചും വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സാരിയെ കുറിച്ച താരം പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2 / 5
ഗലാട്ട തമിഴ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായികയുടെ പ്രതികരണം.ഉഷ ഉതുപ്പിന്റെ കൈവശം ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരികൾ ഉണ്ടെന്ന് കേട്ടു.

3 / 5
ഇതിൽ സത്യമുണ്ടോ എന്നാണ് അവതാരകന്റെ ചോദ്യം. ഇതിനു ​​ഗായിക നൽകിയ മറുപടി ഇങ്ങനെയാണ്. ഒന്നരക്കോടി രൂപയുടെ സാരി പോയിട്ട് താൻ ഒന്നരക്കോടി രൂപ തികച്ചു കണ്ടിട്ടുപോലുമില്ലെന്ന് ഗായിക പറഞ്ഞു.

4 / 5
ഇതിനു പുറമെ താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വില കൂടിയ സാരിയെക്കുറിച്ചും ഗായിക സംസാരിച്ചു. കഴിഞ്ഞ വർഷം പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയ വേളയിലാണ് താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വിലകൂടിയ സാരി ധരിച്ചത്. 85,000 രൂപയായിരുന്നു ആ സാരിയുടെ വില എന്നും ഗായിക കൂട്ടിച്ചേർത്തു.

5 / 5