5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘എല്ലാവരും നല്ല പേരുകള്‍ ഇടുന്നു; ഓസിയുടെ കുഞ്ഞിനായി നല്ലൊരു പേര് തപ്പികൊണ്ടിരിക്കുകയാണ് ഞാന്‍’

Sindhu Krishna Says She is Searching a Name for Diya's Baby: ആദ്യത്തെ പേരക്കുട്ടിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ പ്രസവം ജൂലൈ മാസത്തില്‍ ഉണ്ടാകുമെന്നാണ് കുടുംബം പറയുന്നത്.

shiji-mk
Shiji M K | Published: 09 Mar 2025 13:36 PM
കുഞ്ഞിന് എന്തായിരിക്കും പേരിടുന്നത്, ആരായിരിക്കും പേരിടുന്നത് തുടങ്ങിയ ആരാധകരുടെ ചോദ്യത്തിന് എല്ലാം അമ്മ ചെയ്യുമെന്നാണ് ദിയ കൃഷ്ണ മറുപടി പറഞ്ഞത്. അതെ തന്റെ പേരക്കുഞ്ഞിനായുള്ള പേരുകള്‍ അന്വേഷിക്കുകയാണ് താനെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. (Image Credits: Instagram)

1 / 5
തന്റെ യുട്യൂബ് ചാനലിലൂടെയാണ് സിന്ധു ഇക്കാര്യം പറയുന്നത്. ജൂലൈ പകുതിയോടെയാണ് ഓസിയുടെ ഡേറ്റ് വരുന്നത്. കുഞ്ഞിനിടാനുള്ള പേര് ഇതുവരെ കണ്ടുപിടിച്ചില്ല. കുറേ ആണ്‍കുട്ടികളുടെ പേരും പെണ്‍കുട്ടികളുടെ പേരുമെല്ലാം കണ്ടുവെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യണം. (Image Credits: Instagram)

2 / 5
പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ എല്ലാവരും നല്ല നല്ല പേരുകള്‍ തിരഞ്ഞെടുത്ത് ഇടുന്നത് കൊണ്ട് ആ പേരിലുള്ള കുട്ടികള്‍ നമ്മുടെ പരിചയത്തിലുണ്ട്. പണ്ട് മക്കള്‍ക്ക് പേരിട്ടപ്പോള്‍ ആര്‍ക്കും അധികമില്ലാത്ത പേരുകളായിരുന്നു. അതൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് നല്ലൊരെണ്ണത്തിനെ കണ്ടെത്തുന്നതിനായി തപ്പികൊണ്ടിരിക്കുകയാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു. (Image Credits: Instagram)

3 / 5
മക്കള്‍ ആരും വീട്ടിലില്ലെന്നും ഓരോ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയിരിക്കുകയാണെന്നും സിന്ധു വീഡിയോയില്‍ പറയുന്നുണ്ട്. ഓസി സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചെന്നൈയിലാണ്. ഹന്‍സികയ്ക്ക് പരീക്ഷയാണിപ്പോള്‍. ഇഷാനി കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോയി. അമ്മു ട്രിപ്പിലാണ്. (Image Credits: Instagram)

4 / 5
മക്കളുടെ കാര്യവും വീട്ടിലെ തിരക്കും കാരണം സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടാറില്ലെന്നാണ് സിന്ധു പറയുന്നത്. തടി കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനും സമയം ലഭിക്കാറില്ലെന്ന് സിന്ധു വീഡിയോയില്‍ പറഞ്ഞു. (Image Credits: Instagram)

5 / 5