ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാന്‍ഷു ശുക്ല; ദൗത്യം എന്ന്? | Shubhanshu Shukla to be first Indian astronaut to go to ISS, When will Axiom Mission 4 take place Malayalam news - Malayalam Tv9

Shubhanshu Shukla: ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാന്‍ഷു ശുക്ല; ദൗത്യം എന്ന്?

jayadevan-am
Published: 

21 Mar 2025 15:34 PM

Shubhanshu Shukla Axiom Mission 4: ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. പേര് ശുഭാന്‍ഷു ശുക്ല. 2006 ജൂണിലാണ് വ്യോമസേനയിലെ ഫൈറ്റര്‍ വിങ്ങില്‍ കമ്മീഷന്‍ ചെയ്തത്. 2,000 മണിക്കൂറോളം വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 2024 മാര്‍ച്ചില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി

1 / 5അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിയെത്തിയതാണ് വാര്‍ത്തകളിലെങ്ങും. സുനിതയുടെ നേട്ടങ്ങളില്‍ ഇന്ത്യയും അഭിമാനത്തിലാണ്. സുനിതയുടെ ഇന്ത്യന്‍ ബന്ധങ്ങളാണ് അതിനു കാരണം. എന്നാല്‍ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. പേര് ശുഭാന്‍ഷു ശുക്ല (Image Credits: Social Media)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിയെത്തിയതാണ് വാര്‍ത്തകളിലെങ്ങും. സുനിതയുടെ നേട്ടങ്ങളില്‍ ഇന്ത്യയും അഭിമാനത്തിലാണ്. സുനിതയുടെ ഇന്ത്യന്‍ ബന്ധങ്ങളാണ് അതിനു കാരണം. എന്നാല്‍ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ്. പേര് ശുഭാന്‍ഷു ശുക്ല (Image Credits: Social Media)

2 / 5 ദൗത്യത്തിന്റെ തീയതി വ്യക്തമല്ല. എങ്കിലും അത് ഉടനുണ്ടാകുമെന്നാണ് സൂചന. ഒരുപക്ഷേ, ജൂണിന് മുമ്പ് തന്നെ. ഫ്ലോറിഡയിലെ നിലയത്തിൽ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ്‌ ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ഷു ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത് (Image Credits: Social Media)

ദൗത്യത്തിന്റെ തീയതി വ്യക്തമല്ല. എങ്കിലും അത് ഉടനുണ്ടാകുമെന്നാണ് സൂചന. ഒരുപക്ഷേ, ജൂണിന് മുമ്പ് തന്നെ. ഫ്ലോറിഡയിലെ നിലയത്തിൽ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ്‌ ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാന്‍ഷു ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത് (Image Credits: Social Media)

3 / 5 ആക്സിയം മിഷൻ 4 ന്റെ പൈലറ്റാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഈ 39കാരന്‍. യുഎസിന്റെ  പെഗ്ഗി വിറ്റ്‌സൺ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ ശുഭാന്‍ഷുവിനൊപ്പം സ്വാവോസ് ഉസ്നാൻസ്കി (പോളണ്ട്‌),  ടിബോർ കപു (ഹംഗേറിയ) എന്നിവരുമുണ്ട്. (Image Credits: Social Media)

ആക്സിയം മിഷൻ 4 ന്റെ പൈലറ്റാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഈ 39കാരന്‍. യുഎസിന്റെ പെഗ്ഗി വിറ്റ്‌സൺ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ ശുഭാന്‍ഷുവിനൊപ്പം സ്വാവോസ് ഉസ്നാൻസ്കി (പോളണ്ട്‌), ടിബോർ കപു (ഹംഗേറിയ) എന്നിവരുമുണ്ട്. (Image Credits: Social Media)

4 / 5

ഗഗന്‍യാന്‍ ദൗത്യത്തിലെ നിയുക്ത സഞ്ചാരികൂടിയാണ് ശുഭാന്‍ഷു. മലയാളിയായ പ്രശാന്ത് നായരാണ് ശുഭാന്‍ഷുവിന്റെ ബാക്കപ്പ് (Image Credits: Social Media)

5 / 5

2006 ജൂണിലാണ് വ്യോമസേനയിലെ ഫൈറ്റര്‍ വിങ്ങില്‍ കമ്മീഷന്‍ ചെയ്തത്. 2,000 മണിക്കൂറോളം വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 2024 മാര്‍ച്ചില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു (Image Credits: Social Media)

മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം
'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍
മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം