രജത് ശർമയുടെ 'ആപ് കി അദാലത്ത്' എന്ന ഷോയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് താരം ഇളയ മകന് അബ്രാം എന്ന് പേര് നൽകിയതിന് പിന്നിലെ കാരണം വിശദീകരിച്ചത്. "ഇസ്ലാമിലെ ഹസ്രത്ത് ഇബ്രാഹിം, ബൈബിളിൽ അബ്രഹാം, യഹൂദ മതത്തിൽ അബ്രാം എന്നുമാണ് അറിയപ്പെടുന്നത്. ഞാൻ ഒരു മുസ്ലിമും എന്റെ ഭാര്യ ഗൗരി ഖാൻ ഹിന്ദുവുമാണ്. ഒരു മതേതരമായ അന്തരീക്ഷം വീട്ടിൽ കുട്ടികൾക്ക് ലഭിക്കണമെന്ന് ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹമുണ്ട്. എന്നാൽ, പലർക്കും ഇതിഷ്ടപ്പെട്ടില്ല. അത് പിന്നീട് വലിയ വിവാദമായി. രാജ്യത്ത് മതേതരത്വം വേണമെന്ന് പറയുന്നത് പോലെ തന്നെ വീട്ടിലും അത് ഉണ്ടാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്" ഷാരൂഖ് ഖാൻ പറഞ്ഞു. (Image Credits: Shah Rukh Khan Facebook)