5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shah Rukh Khan: ഇളയ മകന് അബ്രാം എന്ന പേര് നൽകിയതിന് പിന്നിലെ രഹസ്യം വെളുപ്പെടുത്തി ഷാരൂഖ് ഖാൻ

Shah Rukh Khan Discloses the Meaning Behind His Son Name Abram: ഒരു അഭിമുഖത്തിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖ് തന്റെ ഇളയ മകന് അബ്രാം എന്ന് പേര് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

nandha-das
Nandha Das | Updated On: 22 Sep 2024 18:39 PM
ബോളിവുഡിൽ മാത്രമല്ല രാജ്യത്തുടനീളം ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി സിനിമയിൽ സജീവമായ ഷാരൂഖ് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കവർന്ന നടൻ കൂടിയാണ്. ഷാരൂഖ് ഖാൻ-ഗൗരി ദമ്പതികൾക്ക് ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. ഇതിൽ ഇളയ മകന് അബ്രാം എന്ന് പേര് നൽകിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോൾ താരം തന്നെ അതിനു പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. (Image Credits: Shah Rukh Khan Facebook)

1 / 5
രജത് ശർമയുടെ 'ആപ് കി അദാലത്ത്' എന്ന ഷോയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് താരം ഇളയ മകന് അബ്രാം എന്ന് പേര് നൽകിയതിന് പിന്നിലെ കാരണം വിശദീകരിച്ചത്. "ഇസ്ലാമിലെ ഹസ്രത്ത് ഇബ്രാഹിം, ബൈബിളിൽ അബ്രഹാം, യഹൂദ മതത്തിൽ അബ്രാം എന്നുമാണ് അറിയപ്പെടുന്നത്. ഞാൻ ഒരു മുസ്ലിമും എന്റെ ഭാര്യ ഗൗരി ഖാൻ ഹിന്ദുവുമാണ്. ഒരു മതേതരമായ അന്തരീക്ഷം വീട്ടിൽ കുട്ടികൾക്ക് ലഭിക്കണമെന്ന് ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹമുണ്ട്. എന്നാൽ, പലർക്കും ഇതിഷ്ടപ്പെട്ടില്ല. അത് പിന്നീട് വലിയ വിവാദമായി. രാജ്യത്ത് മതേതരത്വം വേണമെന്ന് പറയുന്നത് പോലെ തന്നെ വീട്ടിലും അത് ഉണ്ടാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്" ഷാരൂഖ് ഖാൻ പറഞ്ഞു. (Image Credits: Shah Rukh Khan Facebook)

2 / 5
നിലവിൽ ഷാരുഖ് ഖാൻ തന്റെ പുതിയ ചിത്രമായ 'കിംഗി'ന്റെ തിരക്കുകളിലാണ്. ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാന ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. അടുത്തിടെ ലോക്കാർണോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത താരം, അവിടെ വെച്ച് തന്റെ പുതിയ സിനിമയായ 'കിംഗി'നെ കുറിച്ച് സംസാരിച്ചിരുന്നു. (Image Credits: Alessandro Levati)

3 / 5
'കിംഗ്' ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെന്നും എട്ട് വർഷത്തോളമായി ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുകയായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. ഒരു വലിയ ഹോളിവുഡ് ചിത്രം കാണുന്ന പ്രേക്ഷകർക്കൊപ്പമിരുന്ന് അത്തരത്തിൽ ഒരു ബോളിവുഡ് സിനിമ കാണുക എന്നതാണ് തന്റെ സ്വപ്നമെന്നും താരം പറഞ്ഞിരുന്നു. (Image Credits: PTI)

4 / 5
ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം 'ഡങ്കി'യാണ്. 2023-ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രാജ് കുമാർ ഹിരാണിയാണ്. കോമഡി-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിലെ നായിക താപ്‍സി പന്നുവാണ്. (Image Credits: Shah Rukh Khan Facebook)

5 / 5