വിക്കി കൗശലിനൊപ്പം പുഷ്പയിലെ ഗാനത്തിന് ചുവട് വെച്ച് ഷാരൂഖ് ഖാൻ; വീഡിയോ വൈറൽ | Shah Rukh Khan and Vicky Kaushal Hilarious Oo Antava Dance Video Goes Viral Malayalam news - Malayalam Tv9

Shah Rukh Khan-Vicky Koushal: വിക്കി കൗശലിനൊപ്പം പുഷ്പയിലെ ഗാനത്തിന് ചുവട് വെച്ച് ഷാരൂഖ് ഖാൻ; വീഡിയോ വൈറൽ

Updated On: 

29 Sep 2024 13:32 PM

Shah Rukh Khan and Vicky Kaushal Hilarious Dance: ആരാധകരിൽ ചിരി പടർത്തി സമൂഹ മാധ്യമങ്ങളിലാകെ വൈറൽ ആവുകയാണ് ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും ഡാൻസ്.

1 / 5ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും ഷാരൂഖ് ഖാന്റെയും ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. 'ബാഡ് ന്യൂസ്' എന്ന വിക്കി കൗശൽ സിനിമയിലെ 'തോബ തോബ', അല്ലു അർജുന്റെ 'പുഷ്പ'യിലെ 'ഊ ആണ്ടവാ' എന്നീ വൈറൽ ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. (Image Credits: IIFA Instagram)

ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും ഷാരൂഖ് ഖാന്റെയും ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. 'ബാഡ് ന്യൂസ്' എന്ന വിക്കി കൗശൽ സിനിമയിലെ 'തോബ തോബ', അല്ലു അർജുന്റെ 'പുഷ്പ'യിലെ 'ഊ ആണ്ടവാ' എന്നീ വൈറൽ ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. (Image Credits: IIFA Instagram)

2 / 5

2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിലാണ് താരങ്ങളുടെ മിന്നും പ്രകടനം. വലിയ ആവേശത്തോടെയാണ് കാണികൾ ഇരുവരുടെയും ഡാൻസ് ഏറ്റെറുത്തത്. 'പത്താൻ' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ 'ജൂമേ ജോ പത്താൻ' എന്ന ഗാനത്തിന് ഷാരൂഖിനും വിക്കി കൗശലിനുമൊപ്പം കരൺ ജോഹറും ചുവടുവെച്ചു. (Screengrab Image)

3 / 5

അതേസമയം, ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് 2024-ന്റെ അവതാരകർ വിക്കി കൗശലും, ഷാരൂഖ് ഖാനും, കരൺ ജോഹറും ആയിരുന്നു. മികച്ച നടനുള്ള അവാർഡ് ഷാരൂഖ് ഖാൻ (ജവാൻ) സ്വന്തമാക്കിയപ്പോൾ, മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖർജി നേടി(മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവെ ). മികച്ച ചിത്രം അനിമൽ ( സന്ദീപ് റെഡ്‌ഡി വാങ്ക). മികച്ച സംവിധായകൻ വിധു വിനോദ് ചോപ്ര (12th ഫെയിൽ). (Image Credits: IIFA Instagram)

4 / 5

അറ്റ്ലി സംവിധാനം ചെയ്ത 'ജവാൻ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഷാരൂഖ് ഖാൻ ഐഐഎഫ്എ അവാർഡ് കരസ്ഥമാക്കിയത്. സംവിധായകൻ മണിരത്നത്തിന്റെ ആശിർവാദം വാങ്ങിയ ശേഷമാണ് താരം അവാർഡ് സ്വീകരിച്ചത്. (Image Credits: PTI))

5 / 5

2024-ൽ ആനന്ദ് തിവാരി സംവിധാനം ചെയ്ത 'ബാഡ് ന്യൂസ്' എന്ന ചിത്രമാണ് വിക്കി കൗശലിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. അറ്റ്ലി സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ 'ജവാനാ'ണ് അവസാനമായി തീയറ്ററുകളിൽ എത്തിയ ഷാരൂഖ് ചിത്രം. (Image Credits: IIFA Instagram)

പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍