അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം | Seventeen Wonwoo to Enlist in Military on April 3, Shares Heartfelt Letter to Fans Malayalam news - Malayalam Tv9

Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം

Published: 

02 Apr 2025 21:10 PM

Seventeen Wonwoo to Enlist in Military: സൈന്യത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ആരാധകർക്കായി വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സെവന്റീനിലെ വോൻവൂ. ഏപ്രിൽ മൂന്നിനാണ് താരം സൈന്യത്തിൽ പ്രവേശിക്കുന്നത്.

1 / 5പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ വോൻവൂ നാളെ (ഏപ്രിൽ 3) നിർബന്ധിത സൈനിക സേവനം ആരംഭിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് സെവന്റീന്റെ ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ് നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, മടങ്ങുന്നതിന് മുമ്പ് ആരാധകർക്കായി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. (Image Credits: Wonwoo Instagram)

പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ സെവന്റീനിലെ വോൻവൂ നാളെ (ഏപ്രിൽ 3) നിർബന്ധിത സൈനിക സേവനം ആരംഭിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് സെവന്റീന്റെ ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ് നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, മടങ്ങുന്നതിന് മുമ്പ് ആരാധകർക്കായി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. (Image Credits: Wonwoo Instagram)

2 / 5

താൻ സൈന്യത്തിലുള്ള സമയത്ത് മറ്റ് അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, താൻ തയ്യാറാക്കി വെച്ചിരിക്കുന്ന ഗാനങ്ങൾ കേട്ട് നിങ്ങൾ അവധികാലം ചെലവഴിക്കൂ എന്നും വോൻവൂ പറഞ്ഞു. കെപോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന വീവേഴ്‌സ് ആപ്പിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. (Image Credits: Wonwoo Instagram)

3 / 5

"അതിവേഗമാണ് സമയം പോകുന്നത്. അതിനാൽ നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന ദിനം വിദൂരമല്ലെന്ന് ഞാൻ കരുതുന്നു. വിഷമിക്കുന്നതിന് പകരം ആവേശഭരിതരായി കാത്തിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" വോൻവൂ പറഞ്ഞു. (Image Credits: Wonwoo Instagram)

4 / 5

അതേസമയം, സെവന്റീനിലെ ജൊങ്ഹാൻ 2024 സെപ്റ്റംബറിൽ സൈന്യത്തിൽ പ്രവേശിച്ചു. ജൊങ്ഹാന് ശേഷം സെവന്റീനിൽ നിന്ന് സൈന്യത്തിൽ പ്രവേശിക്കുന്ന രണ്ടാമത്തെ അംഗമാണ് വോൻവൂ. വോൻവൂവിന് പിന്നാലെ ഹോഷിയും വൂസിയും 2025ന്റെ രണ്ടാം പകുതിയോടെ സൈന്യത്തിൽ പ്രവേശിക്കുമെന്നാണ് വിവരം. (Image Credits: Instagram)

5 / 5

2015 മെയ് 26ന് പ്ലെഡിസ് എന്റർടൈൻമെന്റ്സിന് കീഴിൽ അരങ്ങേറിയ സെവന്റീനിൽ മൊത്തം 13 അംഗങ്ങളാണ് ഉള്ളത്. ഇത് ഏറ്റവും വലിയ കെ-പോപ്പ് ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എസ്.കൂപ്സ്, ജൊങ്-ഹാൻ, ജോഷുവ, ജുൻ, ഹോഷി, വോൻ-വൂ, വൂസി, ഡികെ, മിൻഗ്യു, ദി8, സ്ങ്-ക്വാൻ, വെർണൻ, ദിനോ എന്നിവർ അടങ്ങുന്നതാണ് സെവന്റീൻ. (Image Credits: Instagram)

രാത്രിയില്‍ നഖം വെട്ടരുതെന്ന് പറയാന്‍ കാരണം?
ചെറുപയറിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
ശരീരഭാരം കുറയ്ക്കാന്‍ ഈ നട്‌സുകള്‍ കഴിക്കാം
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?