അവധിക്കാലം വന്നെത്തി; സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം | Kerala Schools Summer Vacation 2025 Holidays Starts From March 29 Malayalam news - Malayalam Tv9

Summer Vacation 2025 in Kerala: അവധിക്കാലം വന്നെത്തി; സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

shiji-mk
Updated On: 

24 Mar 2025 13:54 PM

Kerala Schools Summer Vacation: എനിക്ക് സ്‌കൂളില്‍ പോകേണ്ടാ, പഠിച്ച് മടുത്തു എന്ന് പറയാത്തവരായി ആരാണുള്ളത്. എല്ലാ കുട്ടികളും ദിവസവും ഇക്കാര്യം പറഞ്ഞാണ് സ്‌കൂളിലേക്ക് യാത്രയാകുന്നത്. കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വേനല്‍ക്കാലം വന്നെത്തിയിരിക്കുന്നത്.

1 / 5രണ്ട് മാസം ഇനി അവധിയുടെ നാളുകള്‍. വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തെ വേനല്‍ അവധിക്കായി അടയ്ക്കും. ഇനിയുള്ള രണ്ട് മാസം ആഘോഷത്തിന്റേതാണ്. പരീക്ഷ പേടിയില്ലാതെ സ്‌കൂളില്‍ പോകണമെന്ന ചിന്തയില്ലാതെ കുട്ടികള്‍ ആര്‍ത്തുല്ലസിക്കും. (Image Credits: Social Media)

രണ്ട് മാസം ഇനി അവധിയുടെ നാളുകള്‍. വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തെ വേനല്‍ അവധിക്കായി അടയ്ക്കും. ഇനിയുള്ള രണ്ട് മാസം ആഘോഷത്തിന്റേതാണ്. പരീക്ഷ പേടിയില്ലാതെ സ്‌കൂളില്‍ പോകണമെന്ന ചിന്തയില്ലാതെ കുട്ടികള്‍ ആര്‍ത്തുല്ലസിക്കും. (Image Credits: Social Media)

2 / 5മാര്‍ച്ച് 27, 28, 29 തീയതികളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത്. മാര്‍ച്ച് 27ന് ഒന്‍പത് വരെ ക്ലാസുകളിലെ പരീക്ഷ അവസാനിക്കും. മാര്‍ച്ച് 28നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് 29ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും പരിസമാപ്തി കുറിക്കും. (Image Credits: Social Media)

മാര്‍ച്ച് 27, 28, 29 തീയതികളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത്. മാര്‍ച്ച് 27ന് ഒന്‍പത് വരെ ക്ലാസുകളിലെ പരീക്ഷ അവസാനിക്കും. മാര്‍ച്ച് 28നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് 29ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും പരിസമാപ്തി കുറിക്കും. (Image Credits: Social Media)

3 / 5പരീക്ഷ കഴിഞ്ഞല്ലോ എന്തായാലും ജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാകില്ല. പരീക്ഷയില്‍ 30 ശതമാനം മാര്‍ക്കെങ്കിലും നേടാന്‍ സാധിക്കാത്ത കുട്ടികള്‍ സേ പരീക്ഷ എഴുതേണ്ടതായി വരും. (Image Credits: Social Media)

പരീക്ഷ കഴിഞ്ഞല്ലോ എന്തായാലും ജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാകില്ല. പരീക്ഷയില്‍ 30 ശതമാനം മാര്‍ക്കെങ്കിലും നേടാന്‍ സാധിക്കാത്ത കുട്ടികള്‍ സേ പരീക്ഷ എഴുതേണ്ടതായി വരും. (Image Credits: Social Media)

4 / 5

ഏപ്രില്‍ ആദ്യ വാരത്തോടെ ഫലം പുറത്തുവരും. നിശ്ചിത മാര്‍ക്ക് നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. (Image Credits: Social Media)

5 / 5

ഏപ്രില്‍ 25 മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ ആരംഭിക്കുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസുകാര്‍ക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. (Image Credits: Social Media)

കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ
മുളകില്‍ ആരോഗ്യകരം പച്ചയോ ചുവപ്പോ?
മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ