സോന്‍ പപ്ഡിയും ജിലേബിയും ഔട്ട്; ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാറും ഫ്‌ളാറ്റും | Savji Dholakia gifted flats and cars to his employees as a diwali gift Malayalam news - Malayalam Tv9

Savji Dholakia: സോന്‍ പപ്ഡിയും ജിലേബിയും ഔട്ട്; ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാറും ഫ്‌ളാറ്റും

Published: 

31 Oct 2024 09:58 AM

Diwali 2024: സ്വന്തം ജീവനക്കാര്‍ക്ക് വ്യത്യസ്തമായ ദീപാവലി ഗിഫ്റ്റുകള്‍ നല്‍കുന്ന വ്യവസായിയാണ് സാവ്ജി ധൊലാകിയ. 12,000 കോടി വിലമതിക്കുന്ന വജ്ര വ്യാപാര ശൃംഖലയുടെ ഉടമാണ് ധൊലാകിയ. സൂറത്തിലെ വജ്ര നിര്‍മാണ കയറ്റുമതി കമ്പനികളിലൊന്നായ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം.

1 / 5ദീപാവലി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ദീപാവലി മിഠായികളാണെന്ന് മാത്രം. എന്നാല്‍ മിഠായികളല്ലാതെ വ്യത്യസ്തമായ ഗിഫ്റ്റുകള്‍ നല്‍കുന്ന കമ്പനികളും നമ്മുടെ രാജ്യത്തുണ്ട്. (Image Credits: Facebook)

2 / 5

സ്വന്തം ജീവനക്കാര്‍ക്ക് വ്യത്യസ്തമായ ദീപാവലി ഗിഫ്റ്റുകള്‍ നല്‍കുന്ന വ്യവസായിയാണ് സാവ്ജി ധൊലാകിയ. 12,000 കോടി വിലമതിക്കുന്ന വജ്ര വ്യാപാര ശൃംഖലയുടെ ഉടമാണ് ധൊലാകിയ. സൂറത്തിലെ വജ്ര നിര്‍മാണ കയറ്റുമതി കമ്പനികളിലൊന്നായ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം. (Image Credits: Facebook)

3 / 5

ധൊലാകിയ തന്റെ കമ്പനിയിലെ ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ തന്നെയാണ് കാണുന്നത്. ജീവനക്കാരെയും അവരുടെ കുടുംബത്തെ എല്ലാ വര്‍ഷവും ധൊലാകിയ വിനോദ യാത്രയ്ക്ക് അയക്കാറുമുണ്ട്. (Imagce Credits: Facebook)

4 / 5

മാത്രമല്ല ഓരോ ദീപാവലിയ്ക്കും തന്റെ ജീവനക്കാര്‍ക്ക് കാറുകള്‍, ഫ്‌ളാറ്റുകള്‍, വജ്രാഭരണങ്ങള്‍ എന്നിവയാണ് അദ്ദേഹം സമ്മാനിക്കാറുള്ളത്. 2015ല്‍ 491 ഉം 2016ല്‍ 1260 ഉം 2018ല്‍ 600 ഉം കാറുകളാണ് ധൊലാകിയ ജീവനക്കാര്‍ക്ക് നല്‍കിയത്. 25 വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാക്കിയ മാനേജര്‍മാര്‍ക്ക് ഒരു കോടിയിലേറെ വിലമതിക്കുന്ന മൂന്ന് മേഴ്‌സിഡസ് ബെന്‍സും അദ്ദേഹം നല്‍കിയിട്ടുണ്ട്. (Image Credits: Social Media)

5 / 5

ഹരിയാനയിലുള്ള അദ്ദേഹത്തിന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കാറുകള്‍ സമ്മാനിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച ജീവനക്കാര്‍ക്കാണ് കാര്‍ ലഭിച്ചത്. മറ്റ് ജീവനക്കാര്‍ക്കും മികച്ച സമ്മാനങ്ങളാകും അദ്ദേഹം നല്‍കുന്നതെന്നാണ് സൂചന. (Image Credits: Social Media)

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ