മത്തിക്കുമില്ലെ മോഹങ്ങള്‍; മത്തിക്ക് ഇത്ര വില കൂടിയതെങ്ങനെ? | Sardine prices soar to over Rs 400 per kg in Kerala How sardines are so expensive? Malayalam news - Malayalam Tv9

Sardine Price Hike: മത്തിക്കുമില്ലെ മോഹങ്ങള്‍; മത്തിക്ക് ഇത്ര വില കൂടിയതെങ്ങനെ?

shiji-mk
Published: 

21 Jun 2024 13:26 PM

Fish Rate in Kerala: ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് മത്സ്യ വ്യാപാരികളാണ്. സംഭരണചെലവ് കൂടുതലാണ്, എന്നാല്‍ വിലകാരണം ആരും മത്സ്യം വാങ്ങിക്കുന്നുമില്ല. മണ്‍സൂണ്‍ ശക്തി പ്രാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ദര്‍.

1 / 6മത്തി പഴയ മത്തി അല്ല, ആശാന്റെ കളികളെല്ലാം മാറി. സാധാരണക്കാരന്റെ പട്ടിണി മാറ്റിയ ദൈവമായിരുന്നു ഒരുകാലത്ത് മത്തി. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഒരു കിലോ മത്തിക്ക് 400 വരെയാണ് വില ഉയര്‍ന്നത്. 10നും 20നും വാങ്ങിയ മത്തിക്കാണ് ഈ വില എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുന്നത്.

മത്തി പഴയ മത്തി അല്ല, ആശാന്റെ കളികളെല്ലാം മാറി. സാധാരണക്കാരന്റെ പട്ടിണി മാറ്റിയ ദൈവമായിരുന്നു ഒരുകാലത്ത് മത്തി. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഒരു കിലോ മത്തിക്ക് 400 വരെയാണ് വില ഉയര്‍ന്നത്. 10നും 20നും വാങ്ങിയ മത്തിക്കാണ് ഈ വില എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുന്നത്.

2 / 6തങ്ങാനാവുന്ന വില, പോഷകസമൃദ്ധം എന്നീ കാരണങ്ങളാണ് മത്തിയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത്. ആ മത്തിക്ക് ഇതെന്തുപറ്റി എന്ന വിലകൂടലിന്റെ തുടക്കത്തില്‍ പലരും ചിന്തിച്ചു. എന്നാല്‍ മത്തിയുണ്ടോ പിന്നോട്ട് പോകുന്നു, മത്തി വീണ്ടും കുതിച്ചു. അങ്ങനെ തന്നെ കളിയാക്കിയ മത്സ്യം മാംസ വിഭാഗങ്ങളോടെല്ലാം പൊരുതി ജയിച്ചു.

തങ്ങാനാവുന്ന വില, പോഷകസമൃദ്ധം എന്നീ കാരണങ്ങളാണ് മത്തിയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത്. ആ മത്തിക്ക് ഇതെന്തുപറ്റി എന്ന വിലകൂടലിന്റെ തുടക്കത്തില്‍ പലരും ചിന്തിച്ചു. എന്നാല്‍ മത്തിയുണ്ടോ പിന്നോട്ട് പോകുന്നു, മത്തി വീണ്ടും കുതിച്ചു. അങ്ങനെ തന്നെ കളിയാക്കിയ മത്സ്യം മാംസ വിഭാഗങ്ങളോടെല്ലാം പൊരുതി ജയിച്ചു.

3 / 6എന്തായിരിക്കും എന്നാലും ഇങ്ങനെ വിലകൂടാന്‍ കാരണം? ഒന്നും രണ്ടുമല്ല ഒട്ടനവധി കാരണങ്ങളാണ് മത്തിക്ക് വിലകൂടുന്നതിനുള്ളത്. ട്രോളിങ് തന്നെയാണ് പ്രധാനകാരണം. വലിയ ബോട്ടുകളിലെ മത്സ്യബന്ധനം ഇല്ലാതായതോടെ ചെറിയ ബോട്ടുകളും വഞ്ചികളും കൂടുതല്‍ വരവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടലിലെ താപനില മാറിയതും മഴയുടെ കുറവും മത്സ്യങ്ങളുടെ പ്രജനന ചക്രത്തെയും മൊത്തത്തിലുള്ള ലഭ്യതയെയും ബാധിച്ചതോടെ വലിയ തിരിച്ചടിയായി.

എന്തായിരിക്കും എന്നാലും ഇങ്ങനെ വിലകൂടാന്‍ കാരണം? ഒന്നും രണ്ടുമല്ല ഒട്ടനവധി കാരണങ്ങളാണ് മത്തിക്ക് വിലകൂടുന്നതിനുള്ളത്. ട്രോളിങ് തന്നെയാണ് പ്രധാനകാരണം. വലിയ ബോട്ടുകളിലെ മത്സ്യബന്ധനം ഇല്ലാതായതോടെ ചെറിയ ബോട്ടുകളും വഞ്ചികളും കൂടുതല്‍ വരവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടലിലെ താപനില മാറിയതും മഴയുടെ കുറവും മത്സ്യങ്ങളുടെ പ്രജനന ചക്രത്തെയും മൊത്തത്തിലുള്ള ലഭ്യതയെയും ബാധിച്ചതോടെ വലിയ തിരിച്ചടിയായി.

4 / 6

കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക തകര്‍ച്ചയുമാണ് ഇതിനൊക്കെയുള്ള മൂല കാരണം. കടലിന്റെ മുകള്‍ തട്ടില്‍ ചൂടുകൂടുന്നതോടെ മത്സ്യങ്ങളെ താഴേത്തട്ടിലേക്ക് നീങ്ങുന്നു. ഇത് പരമ്പരാഗത മത്സ്യബന്ധനത്തിന് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്.

5 / 6

ഇതുമാത്രമല്ല, അമിതമായ മത്സ്യബന്ധനവും മീന്‍ ലഭ്യതയെ സ്വാധീനിച്ചിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം മീനിന്റെ വില ഗണ്യമായി കുറയുന്നതിന് കാരണമായിട്ടുണ്ട്. വില കൂടിയതോടെ പലരും മീന്‍ വാങ്ങിക്കാതെയായി. മലയാളിയുടെ ഭക്ഷണത്തില്‍ മത്സ്യം തത്കാലത്തേക്ക് വിടപറഞ്ഞിരിക്കുകയാണ്.

6 / 6

ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് മത്സ്യ വ്യാപാരികളാണ്. സംഭരണചെലവ് കൂടുതലാണ്, എന്നാല്‍ വിലകാരണം ആരും മത്സ്യം വാങ്ങിക്കുന്നുമില്ല. മണ്‍സൂണ്‍ ശക്തി പ്രാപിച്ചാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ദര്‍.

Related Stories
Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം