ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനം, സഞ്ജുവിനെ കെെവിട്ട് സെലക്ടർമാർ; കാൺപൂർ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | Sanju Samson was left out of the Test squad against Bangladesh despite his Massive performance in the Duleep Trophy Malayalam news - Malayalam Tv9

India vs Bangladesh: ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനം, സഞ്ജുവിനെ കെെവിട്ട് സെലക്ടർമാർ; കാൺപൂർ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Updated On: 

22 Sep 2024 14:43 PM

India vs Bangladesh: ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു ടെസ്റ്റ് ടീമിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഋഷഭ് പന്ത് മടങ്ങി വരവ് ​ഗംഭീരമാക്കിയതോടെയാണ് സഞ്ജുവിന് മുന്നിലുള്ള വാതിൽ അടഞ്ഞത്.

1 / 5ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സെപ്റ്റംബർ 27-ന് കാൺപൂരാണ് മത്സരത്തിന്റെ വേദി. (Image Credit: BCCI)

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സെപ്റ്റംബർ 27-ന് കാൺപൂരാണ് മത്സരത്തിന്റെ വേദി. (Image Credit: BCCI)

2 / 5

ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു ടീമിൾ ഇടം കണ്ടെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. (Image Credit: BCCI)

3 / 5

‌സഞ്ജുവിന് പുറമെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ശ്രേയസ് അയ്യര്‍ക്കും ഇഷാന്‍ കിഷനുമൊന്നും ടീമില്‍ ഇടം നേടാനായില്ല. ഋഷഭ് പന്ത് ബാറ്റിം​ഗിൽ തിളങ്ങിയതോടെ സഞജുവിനും ഇഷാനും ടീമിൽ ഇടം ലഭിക്കില്ലെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. (Image Credit: BCCI)

4 / 5

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, ഋഷഭ് പന്ത്...(Image Credit: BCCI)

5 / 5

രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, സർഫറാസ് ഖാൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ധ്രുവ് ജുറേൽ, യാഷ് ദയാൽ.(Image Credit: BCCI)

മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ