മറ്റ് വഴികളില്ല, സഞ്ജുവിന് ഇന്ന് തിളങ്ങിയേ പറ്റൂ; ഈ പോരാട്ടം നിര്‍ണായകം | Sanju Samson, India vs England 4th T20 very crucial for this wicketkeeper batter Malayalam news - Malayalam Tv9

Sanju Samson : മറ്റ് വഴികളില്ല, സഞ്ജുവിന് ഇന്ന് തിളങ്ങിയേ പറ്റൂ; ഈ പോരാട്ടം നിര്‍ണായകം

jayadevan-am
Published: 

31 Jan 2025 10:48 AM

India vs England 4th T20 : ഇന്നത്തെ മത്സരത്തിലും മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ അത് സഞ്ജുവിന് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. നാലാം മത്സരം ഇന്ന് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കായിരിക്കും നീളുന്നത്. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സഞ്ജു ഇന്നത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധ പ്രതീക്ഷ

1 / 5ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലേക്കായിരിക്കും നീളുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത സഞ്ജുവിന് ഇന്നത്തെ മത്സരത്തിലെ പ്രകടനം ടി20 കരിയറില്‍ നിര്‍ണായകമാണ് (Image Credits : PTI)

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലേക്കായിരിക്കും നീളുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത സഞ്ജുവിന് ഇന്നത്തെ മത്സരത്തിലെ പ്രകടനം ടി20 കരിയറില്‍ നിര്‍ണായകമാണ് (Image Credits : PTI)

2 / 5സഞ്ജു ഇന്ന് അന്തിമ ഇലവനില്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും താരത്തില്‍ വിശ്വാസമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരത്തെ ചിലപ്പോള്‍ മധ്യനിരയിലേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട് (Image Credits : PTI)

സഞ്ജു ഇന്ന് അന്തിമ ഇലവനില്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും താരത്തില്‍ വിശ്വാസമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരത്തെ ചിലപ്പോള്‍ മധ്യനിരയിലേക്ക് മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട് (Image Credits : PTI)

3 / 5ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി മഴ പെയ്യിച്ച, ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജുവിനെയല്ല ഇംഗ്ലണ്ടിനെതിരെ കാണാന്‍ കഴിയുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി (Image Credits : PTI)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി മഴ പെയ്യിച്ച, ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജുവിനെയല്ല ഇംഗ്ലണ്ടിനെതിരെ കാണാന്‍ കഴിയുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി (Image Credits : PTI)

4 / 5

ഗസ് അറ്റ്കിന്‍സണിന്റെ ഒരോവറില്‍ താരം 22 റണ്‍സ് നേടിയത് മാത്രമാണ് എടുത്ത പറയേണ്ട പ്രകടനം. ചെന്നൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നേടാനായത് ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രം. ഒടുവില്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറു പന്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി (Image Credits : PTI)

5 / 5

മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് സമ്മാനിച്ചാണ് സഞ്ജു പുറത്തായത്. അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ താരം പോരായെന്ന തരത്തില്‍ വിമര്‍ശനവുമുയര്‍ന്നു. എന്തായാലും വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി സഞ്ജു ഇന്നത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits : PTI)

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’