ഐഒസിൻ്റെ കിടിലൻ ഫീച്ചർ സാംസങിലേക്കും; വൺ യുഐ 7 പ്രകടനം കൊണ്ട് ഞെട്ടിക്കുമെന്ന് റിപ്പോർട്ട് | Samsung One UI 7 Update May Feature AI Powered Notifications Summary Similar to iOS 18 Malayalam news - Malayalam Tv9

Samsung One UI 7 : ഐഒസിൻ്റെ കിടിലൻ ഫീച്ചർ സാംസങിലേക്കും; വൺ യുഐ 7 പ്രകടനം കൊണ്ട് ഞെട്ടിക്കുമെന്ന് റിപ്പോർട്ട്

Published: 

05 Nov 2024 16:44 PM

Samsung One UI 7 Notifications Summary : സാംസങിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ വൺ യുഐയുടെ ഏറ്റവും പുതിയ അപ്ഡേറ്റിലുണ്ടാവുക കിടിലൻ ഫീച്ചറുകൾ. വൺ യുഐ 7ഇൽ എഐയുടെ സഹായത്തോടെയുള്ള നോട്ടിഫിക്കേഷൻസ് സമ്മറി ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

1 / 5ആപ്പിളിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിൽ നിന്ന് കിടിലൻ ഫീച്ചർ കടം കൊണ്ട് സാംസങ്. ഐഒഎസിൻ്റെ വളരെ ശ്രദ്ധേയമായ ഒരു ഫീച്ചർ സാംസങ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ വൺ യുഐയുടെ ഏറ്റവും പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Courtesy - Social Media)

ആപ്പിളിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിൽ നിന്ന് കിടിലൻ ഫീച്ചർ കടം കൊണ്ട് സാംസങ്. ഐഒഎസിൻ്റെ വളരെ ശ്രദ്ധേയമായ ഒരു ഫീച്ചർ സാംസങ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ വൺ യുഐയുടെ ഏറ്റവും പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Courtesy - Social Media)

2 / 5

വൺ യുഐ 7 ആണ് ഇനി വരാനുള്ള അപ്ഡേറ്റ്. ഐഒസ് 18ൽ അവതരിപ്പിക്കപ്പെട്ട നോട്ടിഫിക്കേഷൻസ് സമ്മറി എന്ന ഫീച്ചർ ഈ അപ്ഡേറ്റിൽ ഉണ്ടാവുമെന്നാണ് വിവരം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള ഈ ഫീച്ചർ ഐഒഎസിനെക്കാൾ അപ്ഡേറ്റഡ് ആയിരിക്കുമെന്നാണ് വിവരം. (Image Credits - Getty Images)

3 / 5

ഐഒഎസിൽ ഇംഗ്ലീഷിൽ മാത്രമേ നോട്ടിഫിക്കേഷൻസ് അപ്ഡേറ്റ് ലഭിക്കൂ. എന്നാൽ, സാംസങ് വൺ യുഐ 7ൽ വിവിധ ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കും. ഇംഗ്ലീഷിനൊപ്പം ചൈനീസ്, വിയറ്റ്നമീസ്, തായ്, ജാപ്പനീസ് എന്നീ ഭാഷകളിലാവും ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമാവുക. (Image Credits - Getty Images)

4 / 5

വിവിധ ആപ്പുകളിൽ നിന്ന് ലഭിക്കുന്ന നോട്ടിഫിക്കേഷൻസ് എഐയുടെ സഹായത്തോടെ തന്നെ സമ്മറൈസ് ചെയ്യുമെന്നതാണ് ഈ ഫീച്ചറിൻ്റെ പ്രത്യേകത. ഇത് ഓട്ടോമാറ്റിക്കായി നടക്കും. എഐ നോട്ടിഫിക്കേഷൻ എന്നതാണ് ഈ ഫീച്ചറിന് സാംസങ് തീരുമാനിച്ചിരിക്കുന്ന പേര് എന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Social Media)

5 / 5

ആൻഡ്രോയ്ഡ് 15 പതിപ്പിനെ ആധികാരികമാക്കിയാവും വൺ യുഐ 7 പുറത്തിറങ്ങുക. ഈ അപ്ഡേറ്റ് എപ്പോൾ പുറത്തുവരുമെന്നതിൽ വ്യക്തതയില്ല. എന്നാൽ, അപ്ഡേറ്റിൻ്റെ ബീറ്റ പതിപ്പ് എല്ലാവർക്കും ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. (Image Credits - Getty Images)

Related Stories
ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്
ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത്!
മുടി വളരാനായി ഷാംപൂ വീട്ടിലുണ്ടാക്കാം
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...