കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കും | Samsung May Introduce Galaxy S25 Series Soon In Galaxy Unpacked 2025 Event With Moohan XR Headset Malayalam news - Malayalam Tv9

Samsung Galaxy S25 : കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കും

Published: 

19 Dec 2024 10:14 AM

Samsung May Introduce Galaxy S25 Series Soon : സാംസങ് എസ്25 സീരീസ് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗ്യാലക്സി എസ് സീരീസിലെ ഫോണുകൾ 2025 ജനുവരിയിൽ തന്നെ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

1 / 5സാംസങ് ഗ്യാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മമോഡൽ സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 2025 ആദ്യ പാദത്തിൽ തന്നെ എസ്25 സീരീസ് അവതരിപ്പിക്കുമെന്ന് സാംസങ് വെളിപ്പെടുത്തിയിരുന്നെങ്കിലും കൃത്യമായ തീയതി വ്യക്തമാക്കിയിരുന്നില്ല. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഇത് ഉടനുണ്ടാവുമെന്നാണ് സൂചന. (Image Courtesy - Social Media)

സാംസങ് ഗ്യാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മമോഡൽ സാംസങ് ഗ്യാലക്സി എസ്25 ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 2025 ആദ്യ പാദത്തിൽ തന്നെ എസ്25 സീരീസ് അവതരിപ്പിക്കുമെന്ന് സാംസങ് വെളിപ്പെടുത്തിയിരുന്നെങ്കിലും കൃത്യമായ തീയതി വ്യക്തമാക്കിയിരുന്നില്ല. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഇത് ഉടനുണ്ടാവുമെന്നാണ് സൂചന. (Image Courtesy - Social Media)

2 / 5

ജനുവരിയിലെ ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ ഈ മോഡൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. മൂന്ന് ഫോണുകളാവും എസ് 25 സീരീസിലുണ്ടാവുക. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അൾട്ര എന്നിവയാവും ഈ മോഡലുകൾ. ഏഴ് കളറുകളിലാവും ഈ മോഡലുകൾ പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Social Media)

3 / 5

ചില വിദഗ്ധർ എക്സ് ഹാൻഡിലിലൂടെ അറിയിച്ചതനുസരിച്ച് ഗ്യാലക്സി അൺപാക്ക്ഡ് 2025 ജനുവരി 22നാവും നടക്കുക. എന്നാൽ, തീയതിയെപ്പറ്റി ഇതുവരെ സാംസങ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, 2025 ആദ്യ പാദമെന്ന സാംസങിൻ്റെ വെളിപ്പെടുത്തലിനെ ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. (Image Courtesy - Social Media)

4 / 5

ഗ്യാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് കാലിഫോർണിയയിലെ സാൻ ഹോസെയിലാവും നടക്കുക എന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം പ്രൊജക്ട് മൂഹാൻ എക്സ്ആർ ഹെഡ്സെറ്റിൻ്റെ അവതരണവും നടക്കും. പരമ്പരാഗത മോഡലുകൾക്കൊപ്പം എസ്25 സ്ലിം മോഡൽ കൂടി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. (Image Courtesy - Social Media)

5 / 5

ബ്ലൂ ബ്ലാക്ക്, കോറൽ റെഡ്, ഐസി ബ്ലൂ, മിൻ്റ്, നേവി, പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ എന്നീ നിറങ്ങളിലാവും ഗ്യാലക്സി എസ്25ഉം ഗ്യാലക്സി എസ്25+ഉം ലഭ്യമാവുക. ഗ്യാലക്സി എസ്25 അൾട്ര ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ജേഡ് ഗ്രീൻ, ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം പിങ്ക് ഗോൾഡ്, ടൈറ്റാനിയം സിൽവർ ബ്ലൂ, ടൈറ്റാനിയം വൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ലഭിക്കും. (Image Courtesy - Social Media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ