ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് | Samsung Galaxy Unpacked Event S25 Edge Gets Attention Despite Not Being Launched Malayalam news - Malayalam Tv9

Samsung Galaxy S25 Edge: ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ്

Published: 

23 Jan 2025 12:58 PM

Samsung Galaxy S25 Edge Gets Attention: സാംസങ് ഗ്യാലക്സി എസ് 25 സീരീസ് അവതരിപ്പിച്ചെങ്കിലും ഈ സീരീസിൽ ഇല്ലാതിരുന്ന മോഡലാണ് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്. ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും എസ്25 എഡ്ജിനെപ്പറ്റിയാണ് ഇപ്പോൾ ചർച്ച.

1 / 5സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്. എസ് പരമ്പരയിലെ സ്ലിമ്മർ ഫോണിലെ ആദ്യ മോഡലാണ് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്. മോഡലിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. (Image Courtesy- Social Media)

സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്. എസ് പരമ്പരയിലെ സ്ലിമ്മർ ഫോണിലെ ആദ്യ മോഡലാണ് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ്. മോഡലിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. (Image Courtesy- Social Media)

2 / 5

ബുധനാഴ്ചയാണ് സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് നടന്നത്. സാംസങ് ഗ്യാലക്സി എസ്25, സാംസങ് ഗ്യാലക്സി എസ്25 പ്ലസ്, സാംസങ് ഗ്യാലക്സി എസ്25 അൾട്ര എന്നീ ഫോണുകളാണ് എസ്25 പരമ്പരയിൽ ബുധനാഴ്ച അവതരിപ്പിച്ചത്. ഇതിനൊപ്പം തന്നെ സ്ലിമ്മർ മോഡൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നെങ്കിലും അതുണ്ടായില്ല. (Image Courtesy- Social Media)

3 / 5

സീരീസിലെ കനം കുറഞ്ഞ ഫോണായ എസ്25 എഡ്ജ് എസ്25 സ്ലിം എന്നറിയപ്പെടുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ മോഡലിന് സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് എന്ന് പേര് നൽകാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഡ്യുവൽ റിയർ ക്യാമറയാവും എസ്25 എഡ്ജിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy- Social Media)

4 / 5

ഈ വർഷം മെയ് മാസത്തിൽ സാംസങ് എസ് 25 ഏഡ്ജ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിൻ്റെ പ്രത്യേകതകൾ എന്താവുമെന്നതിൻ്റെ സൂചന പോലും കമ്പനി നൽകിയിട്ടില്ല. ഔദ്യോഗികമായി ഫോണിൻ്റെ സവിശേഷതകളെന്താവുമെന്ന് അറിയിപ്പുണ്ടായിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. (Image Courtesy- Social Media)

5 / 5

6.66 ഇഞ്ച് ഡിസ്പ്ലേയാവും ഫോണിനുണ്ടാവുകയെന്ന് റിപ്പോർട്ടുകളുണ്ട്. ക്യാമറ മോഡ്യൂൾ അല്ലാത്തയിടത്ത് 6.4 മില്ലിമീറ്റർ ആവും ഫോണിൻ്റെ കനം. 200 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയാവും റിയർ ക്യാമറയിലെ പ്രധാനം. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റും 12 ജിബി റാമും ഫോണിലുണ്ടാവുമെന്നും സൂചനകളുണ്ട്. (Image Courtesy- Social Media)

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്