സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും | Samsung Galaxy Unpacked 2025 Event Today S25 Series And Moohan XR Headset Will Be Introduced Malayalam news - Malayalam Tv9

Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും

Published: 

22 Jan 2025 14:46 PM

Samsung Galaxy Unpacked 2025 Event Today : സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് ഇന്ന്. സാംസങ് ഗ്യാലക്സി എസ് 25, മൂഹൻ എക്സ് ആർ ഹെഡ്സെറ്റ്, വൺ യുഐ 7 എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് ഇവൻ്റിൽ സാംസങ് അവതരിപ്പിക്കുക.

1 / 5സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ പുതിയ സീരീസ് എസ് 25 ഇന്ന് അവതരിപ്പിക്കും. ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ചാണ് സാംസങ് ഗ്യാലക്സി എസ് 25 സീരീസ് അവതരിപ്പിക്കുക. ഇന്ത്യൻ സമയം രാത്രി 11.30നാണ് പരിപാടി. അൺപാക്ക്ഡ് ഇവൻ്റ് സാംസങ് യൂട്യൂബ് ചാനലിൽ തത്സയം സംപ്രേഷണം ചെയ്യും. (Image Courtesy - Social Media)

സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ പുതിയ സീരീസ് എസ് 25 ഇന്ന് അവതരിപ്പിക്കും. ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ചാണ് സാംസങ് ഗ്യാലക്സി എസ് 25 സീരീസ് അവതരിപ്പിക്കുക. ഇന്ത്യൻ സമയം രാത്രി 11.30നാണ് പരിപാടി. അൺപാക്ക്ഡ് ഇവൻ്റ് സാംസങ് യൂട്യൂബ് ചാനലിൽ തത്സയം സംപ്രേഷണം ചെയ്യും. (Image Courtesy - Social Media)

2 / 5

ഇത്തവണ മുതൽ എസ് സീരീസിൽ പുതിയ ഒരു മോഡൽ കൂടി അവതരിപ്പിക്കും. സാംസങ് ഗ്യാലക്സി എസ് 25 സ്ലിം. കനം കുറഞ്ഞ ഫോണാണ് സ്ലിം വേരിയൻ്റിലുണ്ടാവുക. ഇത് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ച് തന്നെ അവതരിപ്പിക്കുമെന്നും അതല്ല പ്രത്യേകമായാവും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Social Media)

3 / 5

സാംസങ് എസ് 25 സീരീസിനൊപ്പം മൂഹൻ എക്സ്ആർ ഹെഡ്സെറ്റും ഇവൻ്റിൽ അവതരിപ്പിക്കും. ങ്ങളുടെ ആദ്യ എക്സ്റ്റൻഡഡ് റിയാലിറ്റി ഹെഡ്സെറ്റാണ് മൂഹൻ. മൂഹൻ പ്രൊജക്ട് കോഡ്നെയിം മാറുമോ എന്ന് വ്യക്തമല്ല. ആപ്പിൾ വിഷൻ പ്രോ, മെറ്റ ക്വെസ്റ്റ് 3 എന്നീ ഹെഡ്സെറ്റുകൾക്ക് എതിരാളിയാണ് മൂഹൻ. (Image Courtesy - Social Media)

4 / 5

സാംസങ് വൺ യുഐയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് വൺ യുഐ 7ഉം ഇതേ അൺപാക്ക്ഡ് ഇവൻ്റിൽ വച്ച് അവതരിപ്പിക്കും. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ യുഐ 7ൽ ചില പ്രത്യേകതകൾ ഉണ്ടെന്നതാണ് റിപ്പോർട്ടുകൾ. കൂടുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളും പുതിയ അപ്ഡേറ്റിലുണ്ടാവാനിടയുണ്ട്. (Image Courtesy - Social Media)

5 / 5

സാംസങ് എസ് 25 പരമ്പരയിലെ ഫോണുകൾക്ക് 84,999 രൂപ മുതൽ 1,64,999 വരെ വിലയുണ്ടാവാമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് എസ് 25, സാംസങ് എസ് 25 പ്ലസ്, സാംസങ് എസ് 25 അൾട്ര എന്നീ മോഡലുകളുടെ വിലയാണ് സൂചനയുള്ളത്. സാംസങ് എസ് 25 സ്ലിം ഫോണിൻ്റെ വിലയെപ്പറ്റി സൂചനകളില്ല. (Image Courtesy - Social Media)

ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ