ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ് | Samsung Galaxy S26 Ultra To Use Colour Filter On Encapsulation Technology Says Reports Malayalam news - Malayalam Tv9

Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്

Updated On: 

10 Jan 2025 18:53 PM

Samsung Galaxy S26 Ultra CoE Technology: സാംസങ് ഗ്യാലക്സി എസ് 26 അൾട്രയിൽ കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ എന്ന ടെക്നോളജി ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. സാംസങ് സെഡ് ഫോൾഡിൽ ഉപയോഗിച്ചിരുന്ന ഡിസ്പ്ലേ ടെക്നോളജിയാണ് ഇത്.

1 / 5സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത സീരീസിൽ പെട്ട ഗ്യാലക്സി എസ്26 അൾട്ര ഫോണിൽ പുതിയ ഡിസ്പ്ലേ ടെക്നോളജിയാവും ഉണ്ടാവുകയെന്ന് റിപ്പോർട്ട്. ഗ്യാലക്സി എസ്25 സീരീസ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഇതിനിടയിലാണ് ഗ്യാലക്സി എസ്26 അൾട്രയെപ്പറ്റിയുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. (Image Courtesy - Social Media)

സാംസങ് ഗ്യാലക്സി എസ് പരമ്പരയിലെ അടുത്ത സീരീസിൽ പെട്ട ഗ്യാലക്സി എസ്26 അൾട്ര ഫോണിൽ പുതിയ ഡിസ്പ്ലേ ടെക്നോളജിയാവും ഉണ്ടാവുകയെന്ന് റിപ്പോർട്ട്. ഗ്യാലക്സി എസ്25 സീരീസ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഇതിനിടയിലാണ് ഗ്യാലക്സി എസ്26 അൾട്രയെപ്പറ്റിയുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. (Image Courtesy - Social Media)

2 / 5

കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ എന്ന ടെക്നോളജിയാണ് സാംസങ് എസ്26 അൾട്ര ഫോണിൽ ഉപയോഗിക്കുക. ഈ ടെക്നോളജിയിലൂടെ ഡിസ്പ്ലേ കൂടുതൽ കട്ടി കുറച്ച് ബ്രൈറ്റ് ആകുമെന്നാണ് സൂചന. നേരത്തെ ഗ്യാലക്സി സെഡ് ഫോൾഡ് ഫോണിൻ്റെ ഡിസ്പ്ലേയിൽ ഈ ടെക്നോളജി ഉപയോഗിച്ചിരുന്നു. (Image Courtesy - Social Media)

3 / 5

കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ ടെക്നോളജി ഒഎൽഇഡിയിലെ പോളറൈസിങ് പ്ലേറ്റുകൾക്ക് പകരം കളർ ഫിൽട്ടർ ആണ് ഉപയോഗിക്കുക. ഇതുപയോഗിച്ച് പിക്സൽ ഡിഫൈൻ ലെയറിൽ മാറ്റങ്ങൾ വരുത്തും. വൈദ്യുതി ഉപഭോഗം കുറച്ച് വെളിച്ചം വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Social Media)

4 / 5

സാധാരണ സ്മാർട്ട്ഫോണിൽ ആദ്യമായി കളർ ഫിൽട്ടർ ഓൺ എൻകാപ്സുലേഷൻ ടെക്നോളജി ഉപയോഗിക്കുന്ന ഫോണാണ് സാംസങ് ഗ്യാലക്സി എസ്26 അൾട്ര. ഇതിലൂടെ കട്ടികുറഞ്ഞ മൊബൈൽ ഫോണുകൾ നിർമ്മിക്കാൻ സാധിക്കും. 2021ൽ പുറത്തിറങ്ങിയ സെഡ് ഫോൾഡിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. (Image Courtesy - Social Media)

5 / 5

സാംസങ് എസ് പരമ്പരയിലെ പുതിയ ഫോൺ എസ് 25 സീരീസ് ഈ മാസം 22നാണ് പുറത്തിറങ്ങുക. ഈ സീരീസ് മുതൽ പുതിയ ഫോണും അവതരിപ്പിക്കും. കട്ടി കുറഞ്ഞ സ്ലിം വേരിയൻ്റാണ് പുതിയ ഫോൺ. എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നീ മോഡലുകൾക്കൊപ്പമാണ് സ്ലിം മോഡലും പുറത്തിറങ്ങുക. (Image Courtesy - Social Media)

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ