എഡ്ജിനെപ്പോലെ കട്ടികുറഞ്ഞ ഫോണുമായി കൂടുതൽ കമ്പനികൾ; കനത്തിനൊപ്പം വിലയും കുറയും | Samsung Galaxy S25 Edge Impact Xiaomi Vivo And Oppo To Lauch Slimmer Phones Malayalam news - Malayalam Tv9

Samsung Galaxy S25 Edge: എഡ്ജിനെപ്പോലെ കട്ടികുറഞ്ഞ ഫോണുമായി കൂടുതൽ കമ്പനികൾ; കനത്തിനൊപ്പം വിലയും കുറയും

Published: 

24 Jan 2025 11:10 AM

Companies To Launch Slimmer Phones Like Samsung S25 Edge: സാംസങ് ഗ്യാലക്സി എസ്25 എഡ്ജിനെ അനുകരിച്ച് കട്ടികുറഞ്ഞ ഫോൺ അവതരിപ്പിക്കാനൊരുങ്ങി മറ്റ് കമ്പനികൾ. ചൈനീസ് കമ്പനികളാണ് കട്ടികുറഞ്ഞ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുന്നത്.

1 / 5സാംസങ് ഗ്യാലക്സി എസ്25 പരമ്പരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലായിരുന്നു എസ്25 എഡ്ജ്. കട്ടി കുറഞ്ഞ ഫോൺ എന്ന പേരിൽ മാർക്കറ്റ് ചെയ്ത ഫോൺ ഗ്യാലക്സി അൺപാക്ക്ഡിൽ അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും ചർച്ചയായി. ഇപ്പോൾ, എസ്25 എഡ്ജിൻ്റെ വഴിയെ ഷവോമിയും വിവോയും അടക്കമുള്ള കമ്പനികൾ രംഗത്തുവരികയാണെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy- Social Media)

സാംസങ് ഗ്യാലക്സി എസ്25 പരമ്പരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലായിരുന്നു എസ്25 എഡ്ജ്. കട്ടി കുറഞ്ഞ ഫോൺ എന്ന പേരിൽ മാർക്കറ്റ് ചെയ്ത ഫോൺ ഗ്യാലക്സി അൺപാക്ക്ഡിൽ അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും ചർച്ചയായി. ഇപ്പോൾ, എസ്25 എഡ്ജിൻ്റെ വഴിയെ ഷവോമിയും വിവോയും അടക്കമുള്ള കമ്പനികൾ രംഗത്തുവരികയാണെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy- Social Media)

2 / 5

സാംസങ് എസ് 25 എഡ്ജ് പോലെ കട്ടികുറഞ്ഞ ഫോണുകൾ ഇറക്കാനാണ് ഈ കമ്പനികളുടെ ആലോചന. ആപ്പിളും ഐഫോൺ എയർ എന്ന പേരിൽ കട്ടികുറഞ്ഞ ഫോൺ ഇറക്കുന്നുണ്ട്. ഇതും മറ്റ് മൊബൈൽ ഫോൺ നിർമാതാക്കൾ പരിഗണിക്കുന്നുണ്ട്. മാർക്കറ്റിൽ പിന്നാക്കം പോവരുതന്നെതാണ് തീരുമാനത്തിന് പിന്നിൽ. (Image Courtesy- Social Media)

3 / 5

ഷവോമി, വിവോ, ഓപ്പോ തുടങ്ങി പ്രമുഖ ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളൊക്കെ കട്ടി കുറഞ്ഞ ഫോണുകൾ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വർഷം തന്നെ കട്ടികുറഞ്ഞ മോഡൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. സാംസങിൻ്റെ ഫ്ലാഗ്ഷിപ് ഫോണുകൾക്ക് പകരം മിഡ് റേഞ്ച്, ബഡ്ജറ്റ് ഫോണുകളാവും ഈ കമ്പനികൾ പുറത്തിറക്കുക. (Image Courtesy- Social Media)

4 / 5

കഴിഞ്ഞ ദിവസം നടന്ന ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ വച്ച് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് അവതരിപ്പിച്ചിരുന്നില്ല. സാംസങ് എസ് 25, സാംസങ് എസ് 25 പ്ലസ്, സാംസങ് ഗ്യാലക്സി എസ് 25 അൾട്ര എന്നീ മോഡലുകളാണ് കഴിഞ്ഞ ദിവസം സാംസങ് അവതരിപ്പിച്ചത്. മെയ് മാസത്തിൽ എസ് 25 എഡ്ജ് പുറത്തിറങ്ങിയേക്കും. (Image Courtesy- Social Media)

5 / 5

6.66 ഇഞ്ച് ഡിസ്പ്ലേയാവും സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് ഫോണിനുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. 200 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയടക്കം ഡ്യുവൽ ക്യാമറ മോഡ്യൂളാവും പിൻഭാഗത്തുണ്ടാവുക. 6.4 മില്ലിമീറ്റർ കനമുണ്ടാവുന്ന ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ്, 12 ജിബി റാം എന്നീ പ്രത്യേകതകളുമുണ്ടാവും. (Image Courtesy- Social Media)

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ