'ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു'; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ | Saif Ali Khan Attack:'Saif was soaked in blood': Auto driver Bhajan Singh Rana helped who took the actor to hospital Malayalam news - Malayalam Tv9

Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ

Published: 

18 Jan 2025 21:08 PM

Auto driver Bhajan Singh Rana Helped who Help Saif Ali Khan : ആദ്യം എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. ചോരയിൽ കുളിച്ച് നിൽക്കുന്ന ഒരാളെ നാലഞ്ചു പേർകൂടി താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നുവെന്നാണ് റാണ പറയുന്നത്. ആദ്യം ആരാണെന്ന് മനസ്സിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.

1 / 5കഴിഞ്ഞ വ്യാഴാഴ്ചായിരുന്നു മുംബൈയിലെ  ബാന്ദ്രയിലെ വസതിയിൽ വച്ച് ബോളിവുഡ് താരം  സെയ്ഫ് അലി ഖാനെ ആക്രമി കുത്തി പരിക്കൽപ്പിച്ചത്. അക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ താരത്തിന് ആറ് മുറിവുകളാണുണ്ടായത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. (image credits:PTI)

കഴിഞ്ഞ വ്യാഴാഴ്ചായിരുന്നു മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമി കുത്തി പരിക്കൽപ്പിച്ചത്. അക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ താരത്തിന് ആറ് മുറിവുകളാണുണ്ടായത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. (image credits:PTI)

2 / 5

ചോരയിൽ കുളിച്ച സെയ്ഫിനെ ഓട്ടോയിലാണ് എത്തിച്ചതെന്ന് വാർത്ത വന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image credit: social media)

3 / 5

ഉത്തരാഖണ്ഡ് സ്വദേശിയായ ഭജൻ സിങ് റാണയുടെ ഓട്ടോയിലാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫ് അലി ഖാന്റെ വസതിയിലെ ഗേറ്റിനപ്പുറത്ത് നിന്നും ഒരു സ്ത്രീ ഓട്ടോ വിളിച്ചു കരയുന്നുണ്ടായിരുന്നെന്നും എന്നാൽ ആരും നിർത്തിയില്ലെന്നും റാണ പറയുന്നു. ഒടുവിൽ ആ വഴി വന്ന താൻ നിലവിളി കേട്ട് വണ്ടി യു ടേൺ എടുത്ത് അവരുടെ അരികിലേക്കെത്തി. (Image credit: social media)

4 / 5

ആദ്യം എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. ചോരയിൽ കുളിച്ച് നിൽക്കുന്ന ഒരാളെ നാലഞ്ചു പേർകൂടി താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നുവെന്നാണ് റാണ പറയുന്നത്. ആദ്യം ആരാണെന്ന് മനസ്സിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. (Image credit: social media)

5 / 5

ഏത് ആശുപത്രിയിലേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞുപ്പോൾ സെയ്ഫ് ലീലാവതിയിലേക്ക് പോകാമെന്നു പറഞ്ഞെന്നും പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് എത്തിക്കാനായെന്നും റാണ പറഞ്ഞു. ആശുപത്രിയിൽ എത്തിയ അദ്ദേഹം അവിടുള്ള ഗാർഡിനെ വിളിച്ച് താൻ സെയ്ഫ് അലി ഖാനാണ് എന്ന് പറഞ്ഞപ്പോളാണ് മനസിലായതെന്നും താരം പറയുന്നു. (Image credit: social media)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ