ഉത്തരാഖണ്ഡ് സ്വദേശിയായ ഭജൻ സിങ് റാണയുടെ ഓട്ടോയിലാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫ് അലി ഖാന്റെ വസതിയിലെ ഗേറ്റിനപ്പുറത്ത് നിന്നും ഒരു സ്ത്രീ ഓട്ടോ വിളിച്ചു കരയുന്നുണ്ടായിരുന്നെന്നും എന്നാൽ ആരും നിർത്തിയില്ലെന്നും റാണ പറയുന്നു. ഒടുവിൽ ആ വഴി വന്ന താൻ നിലവിളി കേട്ട് വണ്ടി യു ടേൺ എടുത്ത് അവരുടെ അരികിലേക്കെത്തി. (Image credit: social media)