ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ കൊട്ടാരം | Saif Ali Khan Assets Actor Owned Three Luxury Homes Also Earning 15 crores from Movies and Branding Malayalam news - Malayalam Tv9

Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ

arun-nair
Updated On: 

16 Jan 2025 18:10 PM

Saif Ali Khan Assets: മോഷ്ടാവിൻ്റെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. കോടികളുടെ ആസ്തിയുള്ള താരത്തിൻ്റെ അതീവ സുരക്ഷയുള്ള വീട്ടിൽ അതിക്രമിച്ച് കടന്നത് ആരാണെന്നാണ് ചർച്ചയാവുന്ന വിഷയം

1 / 5സെയ്ഫ് അലിഖാൻ്റെ ബാന്ദ്രയിലെ വീട്ടിലുണ്ടായ സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മോഷ്ടാവിൻ്റെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. കോടികളുടെ ആസ്തിയുള്ള താരത്തിൻ്റെ അതീവ സുരക്ഷയുള്ള വീട്ടിൽ ആരാണ് അതിക്രമിച്ച് കടന്നതെന്നാണ് ചർച്ചയാവുന്ന വിഷയം. ബാന്ദ്രയിലെ വീട് മാത്രമല്ല കോടിക്കണക്കിന് രൂപയുടെ നിരവധി വസ്തുവകകൾ സെയ്ഫ് അലിഖാൻ്റ ഉടമസ്ഥതയിലുണ്ട്.

സെയ്ഫ് അലിഖാൻ്റെ ബാന്ദ്രയിലെ വീട്ടിലുണ്ടായ സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മോഷ്ടാവിൻ്റെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. കോടികളുടെ ആസ്തിയുള്ള താരത്തിൻ്റെ അതീവ സുരക്ഷയുള്ള വീട്ടിൽ ആരാണ് അതിക്രമിച്ച് കടന്നതെന്നാണ് ചർച്ചയാവുന്ന വിഷയം. ബാന്ദ്രയിലെ വീട് മാത്രമല്ല കോടിക്കണക്കിന് രൂപയുടെ നിരവധി വസ്തുവകകൾ സെയ്ഫ് അലിഖാൻ്റ ഉടമസ്ഥതയിലുണ്ട്.

2 / 51200 കോടിയാണ് സെയ്ഫ് അലി ഖാന്റെ ആസ്തി. ഒരു സിനിമയ്ക്ക് 10-15 കോടി രൂപ വരെയാണ് അദ്ദേഹം വാങ്ങുന്ന പ്രതിഫലം. ബ്രാൻഡിംഗ് പ്രമോഷൻ എന്നിവയിൽ നിന്നായി 1-5 കോടി രൂപവരെയും സമ്പാദിക്കുന്നുണ്ട്. ഭാര്യ കരീനക്ക് 485 കോടി രൂപയാണ് ആസ്തി.

1200 കോടിയാണ് സെയ്ഫ് അലി ഖാന്റെ ആസ്തി. ഒരു സിനിമയ്ക്ക് 10-15 കോടി രൂപ വരെയാണ് അദ്ദേഹം വാങ്ങുന്ന പ്രതിഫലം. ബ്രാൻഡിംഗ് പ്രമോഷൻ എന്നിവയിൽ നിന്നായി 1-5 കോടി രൂപവരെയും സമ്പാദിക്കുന്നുണ്ട്. ഭാര്യ കരീനക്ക് 485 കോടി രൂപയാണ് ആസ്തി.

3 / 5800 കോടി രൂപ വിലമതിക്കുന്ന ഹരിയാനയിലെ വിശാലമായ എസ്റ്റേറ്റായ പട്ടൗഡി പാലസാണ് താരത്തിൻ്റെ സ്വത്തുക്കളിൽ ഏറ്റവും പ്രധാനം. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി പാലസിൽ, 150 മുറികളുണ്ട്. 1900 കളുടെ തുടക്കത്തിൽ പട്ടൗഡിയിലെ എട്ടാമത്തെ നവാബായ ഇഫ്തിഖർ അലി ഖാനാണ് ഇത് നിർമ്മിച്ചത് ഇതിന്റെ കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ ദില്ലിയിലെ ഇംപീരിയൽ ഹോട്ടലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

800 കോടി രൂപ വിലമതിക്കുന്ന ഹരിയാനയിലെ വിശാലമായ എസ്റ്റേറ്റായ പട്ടൗഡി പാലസാണ് താരത്തിൻ്റെ സ്വത്തുക്കളിൽ ഏറ്റവും പ്രധാനം. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി പാലസിൽ, 150 മുറികളുണ്ട്. 1900 കളുടെ തുടക്കത്തിൽ പട്ടൗഡിയിലെ എട്ടാമത്തെ നവാബായ ഇഫ്തിഖർ അലി ഖാനാണ് ഇത് നിർമ്മിച്ചത് ഇതിന്റെ കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ ദില്ലിയിലെ ഇംപീരിയൽ ഹോട്ടലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

4 / 5

2021 ൽ സെയ്ഫ് കപൂറും കരീന കപൂറും മുംബൈയിലെ സത്ഗുരു ശരണിലെ ആഡംബര അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റിയത് 48 കോടിയാണ് അപ്പാർട്ട്മെൻ്റിൻ്റെ ഏകദേശ വില. അവധിക്കാലം ആഘോഷിക്കാൻ ദമ്പതികൾക്ക് സ്വിറ്റ്സർലൻഡിലെ ജിസ്റ്റാഡിലുള്ള 33 കോടി രൂപയുടെ മറ്റൊരു വസതിയും താരത്തിനുണ്ട്.

5 / 5

മെഴ് സിഡസ് ബെൻസ് എസ്-ക്ലാസ് എസ് 350 ഡി, ലാൻഡ് റോവർ ഡിഫെൻഡർ 110, ഔഡി ക്യു 7, ജീപ്പ് റാംഗ്ലർ എന്നിവ ഉൾപ്പെടുന്ന പ്രീമിയം കാർ ശേഖരവും. സ്വന്തമായൊരു വസ്ത്ര ബ്രാൻഡും താരത്തിനുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ഐഎസ്പിഎൽ) കൊൽക്കത്ത ടൈഗേഴ്സിന്റെ സഹ ഉടമയാണ് സെയ്ഫ്. 2024 മാർച്ചിൽ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ടീം ചരിത്രം സൃഷ്ടിച്ചിരുന്നു

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’