അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ | Sai Pallavi Australia Trip, Actress Images with Kangaroo Went Viral Malayalam news - Malayalam Tv9

Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ

Updated On: 

21 Dec 2024 22:04 PM

Sai Pallavi's Australian Trip: അമരൻ സിനിമയുടെ വിജയത്തിന് പിന്നാലെ സഹോദരിക്കും സുഹൃത്തുക്കൾക്കും ഒപ്പം ഓസ്‌ട്രേലിയയിൽ അവധികാലം ചെലവഴിച്ച് നടി സായ് പല്ലവി.

1 / 5ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത നടി വളരെ അപൂർവമായി മാത്രമേ യാത്രയുടെയും മറ്റ് വിശേഷങ്ങളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളു. കൂടുതലും സിനിമയുടെ പ്രമോഷൻ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ആണ് നടി പങ്കുവയ്ക്കാറുള്ളത്. (Image Credits: Sai Pallavi Instagram)

ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത നടി വളരെ അപൂർവമായി മാത്രമേ യാത്രയുടെയും മറ്റ് വിശേഷങ്ങളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളു. കൂടുതലും സിനിമയുടെ പ്രമോഷൻ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ആണ് നടി പങ്കുവയ്ക്കാറുള്ളത്. (Image Credits: Sai Pallavi Instagram)

2 / 5

എന്നാൽ, ഇപ്പോഴിതാ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നടി ഇത്തവണ അവധികാലം ചെലവഴിക്കുന്നത് ഓസ്‌ട്രേലിയയിൽ ആണ്. അടുത്തിടെ വിവാഹിതയായ നടിയുടെ സഹോദരി പൂജാ കണ്ണനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു യാത്ര. (Image Credits: Sai Pallavi Instagram)

3 / 5

'ഒരു മനോഹരമായ യാത്രയുടെ ഓർമയ്ക്ക്, ഒപ്പം സ്നേഹം നിറഞ്ഞ ആളുകളും, സാഹസികതയും അല്പം ചിരിയും' എന്ന അടിക്കുറിപ്പോടെയാണ് സായ് പല്ലവി ചിത്രങ്ങൾ പങ്കുവെച്ചത്. ഓസിസ് യാത്രയിലെ ആദ്യ ഭാഗത്തിന്റെ ചിത്രങ്ങളാണ് ഇതെന്നും നടി പോസ്റ്റിൽ സൂചിപ്പിക്കുന്നു. (Image Credits: Sai Pallavi Instagram)

4 / 5

കംഗാരുവിനെ ഓമനിക്കുന്നതും, കടലിൽ നീന്തുന്നതും, ഭക്ഷണവും, വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളും ഉൾപ്പടെ നടി പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം ഇതിനികം വൈറൽ ആണ്. (Image Credits: Sai Pallavi Instagram)

5 / 5

നടിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'എങ്ങനെ ഇത്രയും സുന്ദരിയായിരിക്കാൻ കഴിയുന്നു', 'ഇതാരാ ദേവതയാണോ', 'ഈ ചിത്രങ്ങൾക്കായാണ് കാത്തിരുന്നത്' തുടങ്ങി നിരവധി കമന്റുകൾ ആണ് എത്തുന്നത്. (Image Credits: Sai Pallavi Instagram)

അയേണിന്‍റെ കുറവുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും