ഏറെ ആരാധകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് തമിഴിന്റെ കഴിഞ്ഞ ഏഴ് സീസണുകളിലെയും അവതാരകൻ നടൻ കമൽ ഹാസൻ ആയിരുന്നു. എന്നാൽ എട്ടാം സീസണിൽ സിനിമ തിരക്കുകൾ കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചിരുന്നു.
കമൽ ഹാസന് പകരം അവതാരക സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ചില താരങ്ങളുടെ പേരും ഉയർന്ന് വരുന്നുണ്ട്.
ഇതുവരെ ഔദ്യോഗിമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, നയൻതാര ഈ റോളിലേക്ക് വരുമെന്നൊരു കിംവദന്തി ആരാധകർക്കിടയിൽ പരക്കുന്നുണ്ട്.
'ലേഡി സൂപ്പർസ്റ്റാർ' എന്ന് വിളിക്കപ്പെടുന്ന നയൻതാര ഷോയിൽ വന്നാൽ ഷോയ്ക്ക് ഒരു പുതിയ ചലനം കൊണ്ടുവരാൻ ആകുമെന്നാണ് ആരാധകരുടെ അഭിപ്രായം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിബി തമിഴിന്റെ നിർമ്മാണ കമ്പനി നയൻതാരയെ ഷോ ഹോസ്റ്റ് ചെയ്യാൻ സമീപിച്ചിട്ടുണ്ട്.
ബിഗ്‌ബോസ് തമിഴ് സീസൺ എട്ടിന്റെ അവതാരകനായി വിജയ് സേതുപതിയെ പ്രഖ്യാപിച്ചു. (Screen grab Image)