ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി പലരും റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. റോസ് വാട്ടർ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിലും ലഭ്യമാണ്.
ചർമ്മത്തിന് ആവശ്യമായ പലതരം പോഷകങ്ങൾ റോസ് വാട്ടറിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് നല്ല ഫലം നൽകും.
കുളിക്കുന്നതിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.
ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും അലര്‍ജി കൊണ്ടുണ്ടായ പാടുകള്‍ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം.
മുഖത്തെ തൊലിയുടെ പിഎച്ച് ലെവൽ നിയന്ത്രിച്ച് നിര്‍ത്താനാണ് ഇവ പ്രധാനമായും സഹായകമാവുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും എണ്ണയുമെല്ലാം നീക്കാനും ഇത് സഹായിക്കും.
ഒരു നല്ല മേക്കപ്പ് റിമൂവറാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി ടിഷ്യൂ പേപ്പര്‍ വച്ചോ കോട്ടണ്‍ തുണി വച്ചോ മുഖം തുടയ്ക്കുന്നതിലൂടെ മേക്കപ്പ് എളുപ്പത്തില്‍ മായ്ച്ചുകളയാനാകും.