AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: രോഹിത് ശർമ്മയെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം; പുതിയ വൈസ് ക്യാപ്റ്റൻ ഉടൻ

Rohit Sharma To Be Excluded From Indian Test Team: രോഹിത് ശർമ്മയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നാണ് മാധ്യമപ്രവർത്തകനായ വൈഭവ് ബോലയുടെ അവകാശവാദം.

abdul-basith
Abdul Basith | Published: 19 Apr 2025 12:45 PM
രോഹിത് ശർമ്മയെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം. ടെസ്റ്റ് മത്സരങ്ങളിൽ ഇനി രോഹിത് ശർമ്മയെ പരിഗണിക്കില്ലെന്നാണ് മാധ്യമപ്രവർത്തകനായ വൈഭവ് ബോലയുടെ അവകാശവാദം. ജസ്പ്രീത് ബുംറയാവും ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക. പുതിയ വൈസ് ക്യാപ്റ്റനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്നും വൈഭവ് ബോല പറയുന്നു. (Image Courtesy - Social Media)

1 / 5
ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടന്ന ബോർഡർ - ഗവാസ്കർ ട്രോഫിയിലാണ് രോഹിത് ശർമ്മ അവസാനമായി ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പരയിൽ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിന്നാലെ രോഹിത് ശർമ്മ സ്വയം സിഡ്നി ടെസ്റ്റിൽ നിന്ന് മാറിനിന്നു.

2 / 5
പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് രോഹിത് മാറിനിന്നെങ്കിലും ഇന്ത്യക്ക് വിജയിക്കാനായില്ല. ഇതോടെ രോഹിതിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിനിടെ രോഹിതിനെ പുറത്താക്കില്ലെന്നും ചാമ്പ്യൻസ് ട്രോഫി വിജയിച്ചതോടെ രോഹിത് തന്നെ ഇംഗ്ലണ്ടിനെതിരെ ടീമിനെ നയിക്കുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ പുറത്തുവന്നു.

3 / 5
അവസാനമായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയത് 2021ലായിരുന്നു. പരമ്പരയിൽ 52.57 ശരാശരിയിൽ 386 റൺസാണ് രോഹിത് നേടിയത്. എന്നാൽ, 2024 സെപ്തംബറിന് ശേഷം രോഹിതിൻ്റെ പ്രകടനം വളരെ മോശമായിരുന്നു. കഴിഞ്ഞ 15 ഇന്നിംഗ്സുകളിൽ നിന്ന് കേവലം ഒരു അർദ്ധസെഞ്ചുറിയാണ് രോഹിത് നേടിയത്.

4 / 5
രോഹിതിന് കീഴിൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് പരാജയവും ഇന്ത്യ നേരിട്ടു. ഇതിൽ ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ ഏറ്റുവാങ്ങിയ പരമ്പര പരാജയവും പെടും. ഇതോടെയാണ് ഓസ്ട്രേലിയക്കെതിരെ അവസാന മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ രോഹിത് തീരുമാനിച്ചത്.

5 / 5