സംസ്ഥാനത്ത് പച്ചക്കറി വില ദിനം പ്രതി കുതിച്ചുയരുന്നു. വില അനിയന്ത്രിതമായി ഉയർന്നതോടെ അടുക്കള ബജറ്റും താളം തെറ്റി. (Image Credits: Social Media)
സാമ്പാറിലും അവിയലിലും മാത്രം ചേർത്തിരുന്ന മുരിങ്ങക്കായ ഇപ്പോൾ വിലയുടെ കാര്യത്തിൽ വിഐപിയാണ്. കിലോയ്‌ക്ക് 500 രൂപ വരെയാണ് നിലവിലെ നിരക്ക്. തമിഴ്നാട്ടിൽ നിന്നുള്ള മുരിങ്ങക്കായുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. (Image Credits: Getty Images)
കാന്താരിയുടെ വിലയും 500-ൽ എത്തി. കഴിഞ്ഞയാഴ്ച ഒരു കിലോ കാന്താരി മുളകിന് 300 രൂപയായിരുന്നു വില. (Image Credits: Social Media)
തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ ഏത്തപ്പഴത്തിന്റെ വിലയും കുതിച്ചു. 50 രൂപയുണ്ടായിരുന്ന ഏത്തപ്പഴത്തിന്റെ വില രണ്ട് ദിവസം കൊണ്ട് 80-ലേക്കെത്തി. പച്ചക്കായയുടെ വിലയും കൂടി. 35 രൂപയിൽ നിന്ന് 50 രൂപയായി ഉയർന്നു. (Image Credits: Social Media)
വെളുത്തുള്ളിക്ക് കിലോ 400 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്‌ക്ക് 150 രൂപയിൽ താഴെയാണ് വില വരുന്നത്. (Image Credits: Getty Images)