5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bacteria : മണ്ണിലെ വിഷാംശം തിന്നും, ഈ ബാക്ടീരിയകള്‍ കര്‍ഷകന്റെ ‘മിത്രം’; ഐഐടി ബോംബെയിലെ ഗവേഷകരുടെ കണ്ടെത്തല്‍

IIT Bombay researchers study : കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനപപ്പെടുന്ന, സഹായകരമായ കണ്ടെത്തലുമായി ഐഐടി ബോംബെയിലെ ഗവേഷകര്‍. മണ്ണിലെ വിഷാംശം തിന്നുകയും, സഹായകരമായ ന്യൂട്രിയന്റ്‌സ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കണ്ടെത്തല്‍

jayadevan-am
Jayadevan AM | Published: 04 Jan 2025 14:52 PM
മണ്ണിലെ വിഷാംശം തിന്നുകയും, സഹായകരമായ ന്യൂട്രിയന്റ്‌സ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കണ്ടെത്തല്‍.  ചിത്രം പ്രതീകാത്മകം (Image Credits : Getty)

1 / 5
പ്രകൃതി വിഭവങ്ങള്‍ നശിക്കുന്നതിന് പരിഹാരമായാണ് ഇത് കാണുന്നത്. വിഷ രാസവസ്തുക്കള്‍ ഭക്ഷിക്കുന്ന ബാക്ടീരിയകളെക്കുറിച്ച് ഗവേഷകര്‍ പഠിക്കുകയാണ്. 'എണ്‍വയോണ്‍മെന്റല്‍ ടെക്‌നോളജി & ഇന്നൊവേഷന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ജൈവമാലിന്യങ്ങള്‍ മണ്ണില്‍ നിന്ന് നീക്കം ചെയ്യാന്‍ ബാക്ടീരിയകളെ ഉപയോഗിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ചിത്രം പ്രതീകാത്മകം (Image Credits : Getty)

2 / 5
സസ്യങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും, ദോഷകരമായ ഫംഗസുകളുടെ വളര്‍ച്ച തടയാനും സസ്യങ്ങള്‍ക്ക് അവശ്യ പോഷകകള്‍ എളുപ്പമായി ലഭിക്കുന്നതിനും ഈ ബാക്ടീരിയകള്‍ സഹായകരമാണെന്ന് കണ്ടെത്തി. പ്രധാനമായും സ്യൂഡോമോണസ്, അസിനെറ്റോബാക്റ്റര്‍ എന്നിവയെക്കുറിച്ചാണ് ഗവേഷകര്‍ വിശദീകരിച്ചത്. ചിത്രം പ്രതീകാത്മകം (Image Credits : Getty)

3 / 5
ഈ ബാക്ടീരിയകളെ മലിനമായ മണ്ണില്‍ നിന്നും, കാര്‍ഷിക മേഖലകളില്‍ നിന്നുമാണ് വേര്‍തിരിച്ചെടുത്തതെന്ന് ഐഐടി ബോംബെ ബയോസയന്‍സ്സ ആന്‍ഡ് ബയോ എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ പ്രശാന്ത് ഫാലെ പറഞ്ഞു. അവ വിഷാംശം തിന്നുകയും പ്രകൃതിദത്ത ശുചീകരണം നടത്തുന്നതായും അദ്ദേഹം വിശദീകരിച്ചു (Image Credits : Getty)

4 / 5
ഈ ബാക്ടീരിയകള്‍ ഇന്‍ഡോലെസെറ്റിക് ആസിഡ് എന്ന വളര്‍ച്ച ഹോര്‍മോണ്‍ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കുന്നു. ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഈ ബാക്ടീരിയകളുടെ മിശ്രിതം ഉപയോഗിക്കുമ്പോള്‍ ഗോതമ്പ്, ചീര തുടങ്ങിയവയുടെ വിളവ് വര്‍ധിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത് ഇനിയും വ്യത്യസ്ത പരിതസ്ഥിതികളില്‍ പരീക്ഷിക്കണം. അതിനാല്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് സമയമെടുക്കുമെന്നും ഗവേഷകര്‍ പറയുന്നു (Image Credits : Getty)

5 / 5