സുധിച്ചേട്ടന്റെ വൈഫായിരിക്കും വരെ അത് ചെയ്യില്ല, ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ: രേണു സുധി | Renu Sudhi says she will not change Kollam Sudhi's photo as her display picture on social media as long as she is his wife Malayalam news - Malayalam Tv9

Renu Sudhi: സുധിച്ചേട്ടന്റെ വൈഫായിരിക്കും വരെ അത് ചെയ്യില്ല, ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ: രേണു സുധി

shiji-mk
Published: 

14 Mar 2025 23:20 PM

Renu Sudhi About Her Profile Picture: മരണപ്പെട്ടെങ്കിലും വിവാദങ്ങളിലും നിന്നും മുക്തമാകാന്‍ സാധിക്കാതെ പോകുന്നയാളാണ് കൊല്ലം സുധി. പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളത്. സുധിയുടെ ഭാര്യ രേണുവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

1 / 5കൊല്ലം സുധിയുടെ മക്കളായ കിച്ചുവും റിതുലും രേണുവും അദ്ദേഹത്തിന്റെ മരണത്തോടെ തീര്‍ത്തും അനാഥരാകുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. (Image Credits: Instagram)

കൊല്ലം സുധിയുടെ മക്കളായ കിച്ചുവും റിതുലും രേണുവും അദ്ദേഹത്തിന്റെ മരണത്തോടെ തീര്‍ത്തും അനാഥരാകുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. (Image Credits: Instagram)

2 / 5സുധിയുടെ മരണശേഷം കുട്ടികളുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന രേണു ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിച്ചും രേണു വീഡിയോ ചെയ്യാറുണ്ട്. (Image Credits: Instagram)

സുധിയുടെ മരണശേഷം കുട്ടികളുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന രേണു ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിച്ചും രേണു വീഡിയോ ചെയ്യാറുണ്ട്. (Image Credits: Instagram)

3 / 5

എന്നാല്‍ രേണു ചെയ്യുന്ന പല കാര്യങ്ങള്‍ക്ക് അഭിനന്ദനങ്ങളേക്കാളേറെ വിമര്‍ശനങ്ങളാണ് ഉണ്ടാകാറുള്ളത്. അടുത്തിടെ ദാസേട്ടന്‍ കോഴിക്കോടുമായി ചെയ്ത വീഡിയോയും വിമര്‍ശനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഭര്‍ത്താവ് മരണപ്പെട്ടൊരു സ്ത്രീ അന്യ പുരുഷനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നത് ശരിയല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. (Image Credits: Instagram)

4 / 5

ഇപ്പോഴിതാ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും അദ്ദേഹത്തിന്റെ ഫോട്ടോ ഡിപിയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരമുണ്ട്. സോ ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ, ഐ ആം നോട്ട് ബോതേര്‍ഡ് എബൗട്ട് യുവര്‍ ചൊറിച്ചില്‍ എന്നാണ് രേണു കുറിച്ചത്. (Image Credits: Instagram)

5 / 5

ഡിജിറ്റല്‍ പെയിന്റിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത വിവാഹ ഫോട്ടോയാണ് രേണു കുറിപ്പിനൊപ്പം ചേര്‍ത്തത്. സുധിയുടെ രണ്ടാം വിവാഹമായിരുന്നു രേണുമൊത്തുള്ളത്. എന്തായാലും രേണുവിന്റെ പോസ്റ്റിന് അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. (Image Credits: Instagram)

Related Stories
Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌