ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടുതൽ സവിശേഷതകളോടെ വിപണിയിൽ; യുപിഐ ആപ്പ് അടക്കം ഉപയോഗിക്കാം | Relinace Jio Introduces JioBharat V3 And V4 Phones With JioCinema JioTV And JioPay Know The Details In Malayalam Malayalam news - Malayalam Tv9

JioBharat : ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടുതൽ സവിശേഷതകളോടെ വിപണിയിൽ; യുപിഐ ആപ്പ് അടക്കം ഉപയോഗിക്കാം

Updated On: 

16 Oct 2024 10:07 AM

Relinace Jio Introduces JioBharat V3 And V4 : ബഡ്ജറ്റ് സ്മാർട്ട്ഫോണായ ജിയോഭാരതിൻ്റെ പുതിയ പതിപ്പുകൾ പുറത്തിറക്കി റിലയൻസ് ജിയോ. സാധാരണക്കാർക്കും 4ജി സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന ഫോണുകൾ ജിയോയുടെ വിവിധ ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നതാണ്.

1 / 5റിലയൻസ്

റിലയൻസ് ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ജിയോഭാരതിൻ്റെ പുതിയ രണ്ട് പതിപ്പുകൾ വിപണിയിൽ. ജിയോഭാരത് വേർഷൻ മൂന്നും നാലുമാണ് വിപണിയിലെത്തിയത്. സാധാരണക്കാർക്കും 4ജി സേവനങ്ങൾ ഉപയോഗിക്കാനാവുമെന്ന അവകാശവാദത്തോടെയാണ് ജിയോഭാരത് വിപണിയിലെത്തിയത്. (Image Credits - Getty Images)

2 / 5

ഫീച്ചർ ഫോൺ ആണെങ്കിലും ഒരു സ്മാർട്ട്ഫോണിൽ ലഭിക്കുന്ന പല ഫീച്ചറുകളും ഈ ഫോണിൽ ലഭിക്കും. കീപാഡ് ഫോണിൽ 4ജി സർവീസാണ് ഏറെ ആകർഷണീയം. ജിയോ പേ, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ടിവി തുടങ്ങി ജിയോയുടെ പല ആപ്പുകളും ഫോണിൽ ഉപയോഗിക്കാം. (Image Courtesy - Jio Website)

3 / 5

പുതിയ വേർഷനുകളുടെ വില 1099 രൂപയിലാണ് ആരംഭിക്കുന്നത്. ആമസോൺ, ജിയോമാർട്ട് തുടങ്ങി ഇ കൊമേഴ്സ് സേവനങ്ങൾ വഴിയും ഓഫ്‌ലൈനായും ഫോൺ വാങ്ങാം. 123 രൂപയുടെ റീചാർജിൽ 14 ജിബി 4ജി ഡേറ്റയും പരിധിയില്ലാത്ത വോയിസ് കോളുകളും ജിയോഭാരതിൽ ലഭിക്കും. (Image Courtesy - Jio Website)

4 / 5

1000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 23 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യും. 128 ജിബി വരെ വർധിപ്പിക്കാവുന്ന സ്റ്റോറേജാണ്. ജിയോ ടിവിയിലെ 455 ലൈവ് ടിവി ചാനലുകൾ ഈ ഫോണുകളിൽ ആസ്വദിക്കാം. ജിയോചാറ്റ് എന്ന പേരിൽ ഒരു മെസേജിങ് ആപ്പും ഈ ഫോണിലുണ്ട്. (Image Courtesy - Jio Website)

5 / 5

ജിയോഭാരത് വി3, വി4 ഫോണുകളിലെ ജിയോ പേ ആപ്പ് യുപിഐ പണമിടപാടുകൾക്ക് സഹായിക്കും. അതിനൊപ്പം ഒരു ഇൻബിൽറ്റ് സൗണ്ട്ബോക്സ് ഫീച്ചറും ഫോണിലുണ്ട്. ഇത് ട്രാൻസാക്ഷനുകൾ വിളിച്ച് പറയും. (Image Courtesy - Jio Website)

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ