ആരുമറിയാതെ പ്ലാൻ തുക വർധിപ്പിച്ച് ജിയോ; ഇനി നെറ്റ്ഫ്ലിക്സ് ലഭിക്കാൻ കൂടുതൽ പണം നൽകണം | Reliance Jio Raises Prices For Netflix Subscription Prepaid Plans Malayalam news - Malayalam Tv9

Reliance Jio : ആരുമറിയാതെ പ്ലാൻ തുക വർധിപ്പിച്ച് ജിയോ; ഇനി നെറ്റ്ഫ്ലിക്സ് ലഭിക്കാൻ കൂടുതൽ പണം നൽകണം

Published: 

28 Aug 2024 20:34 PM

Reliance Jio Netflix Subscription : നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ തുക വർധിപ്പിച്ച് റിലയൻസ് ജിയോ. രണ്ട് പ്ലാനുകളുടെ വില 200 രൂപ വീതം വർധിപ്പിച്ചു. രണ്ട് പ്ലാനിനും 84 ദിവസമാണ് കാലാവധി.

1 / 5ആരുമറിയാതെ പ്രീപെയ്ഡ് പ്ലാൻ തുക വർധിപ്പിച്ച് റിലയൻസ് ജിയോ. നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കുന്ന പ്ലാൻ തുകയാണ് വർധിപ്പിച്ചത്. കഴിഞ്ഞ ജൂലായ് മൂന്നിനാണ് രണ്ട് പ്ലാനുകളുടെ വില 200 രൂപ വീതം വർധിപ്പിച്ചത്. ഇതോടെ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തങ്ങളുടെ പ്ലാൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. (Image Courtesy - Reuters)

ആരുമറിയാതെ പ്രീപെയ്ഡ് പ്ലാൻ തുക വർധിപ്പിച്ച് റിലയൻസ് ജിയോ. നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കുന്ന പ്ലാൻ തുകയാണ് വർധിപ്പിച്ചത്. കഴിഞ്ഞ ജൂലായ് മൂന്നിനാണ് രണ്ട് പ്ലാനുകളുടെ വില 200 രൂപ വീതം വർധിപ്പിച്ചത്. ഇതോടെ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തങ്ങളുടെ പ്ലാൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. (Image Courtesy - Reuters)

2 / 5

1099, 1499 രൂപയുടെ പ്ലാനുകളാണ് 200 രൂപ വീതം വർധിപ്പിച്ചത്. ഇതോടെ ഈ പ്ലാനുകൾക്ക് യഥാക്രമം 1299, 1799 രൂപയായി വർധിച്ചു. 84 ദിവസത്തെ കാലാവധിയിലാണ് ഈ പ്ലാനുകൾ ലഭിക്കുക. 1299 രൂപയുടെ റീചാർജിൽ നെറ്റ്ഫ്ലിക്സിൻ്റെ മൊബൈൽ പ്ലാൻ ലഭിക്കും. 1799 രൂപയുടെ റീചാർജിൽ നെറ്റ്ഫ്ലിക്സിൻ്റെ ബേസിക് പ്ലാനാണ് ലഭിക്കുക. (Image Courtesy - Reuters)

3 / 5

1299 രൂപയുടെ പ്ലാനിൽ സ്മാർട്ട്ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാനാവൂ. ഒരു സമയത്ത് ഒരു ഡിവൈസിൽ മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ. 480 പിക്സലാണ് ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിഡിയോ ക്വാളിറ്റി. ബേസിക് പ്ലാനിൽ ടിവി അടക്കം ഏത് ഡിവൈസിലും ഉപയോഗിക്കാം. 720 പിക്സലാണ് ഉയർന്ന വിഡിയോ ക്വാളിറ്റി. (Image Courtesy - Getty Images)

4 / 5

രണ്ട് പ്ലാനുകളും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനിലും ഡേറ്റയിലുമാണ് മാത്രമാണ് വ്യത്യാസം. ബാക്കിയെല്ലാത്തിലും രണ്ട് പ്ലാനുകളും ഒരുപോലെയാണ്. പരിധിയില്ലാത്ത സംസാരസമയവും ദിവസേന 100 എസ്എംഎസും ലഭിക്കും. രണ്ട് റീചാർജിലും മൂന്ന് മാസത്തേക്കാണ് കാലാവധി. 1299 രൂപയുടെ പ്ലാനിൽ ദിവസേന രണ്ട് ജിബി വീതവും 1799 രൂപയുടെ പ്ലാനിൽ ദിവസേന 3 ജിബി വീതവും 5ജി ഡേറ്റ ലഭിക്കും. (Image Courtesy - Getty Images)

5 / 5

5ജി കണക്റ്റിവിറ്റി വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും പ്രദേശത്ത് 5ജി ലഭിക്കുമെങ്കിൽ മാത്രമേ ഇത് ലഭിക്കൂ. നിശ്ചയിക്കപ്പെട്ട ഡേറ്റ കഴിഞ്ഞാൽ സെക്കൻഡിൽ 64 കെബിയാവും വേഗത. (Image Courtesy - Social Media)

Related Stories
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?