Relationship Tips: പണ്ടത്തെ പോലെ അല്ല, പെൺകുട്ടികൾക്ക് കല്യാണം കഴിക്കാൻ ധൃതി ഇല്ല; പ്രായം കൂടിയാലും നോ ടെൻഷൻ! – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Relationship Tips: പണ്ടത്തെ പോലെ അല്ല, പെൺകുട്ടികൾക്ക് കല്യാണം കഴിക്കാൻ ധൃതി ഇല്ല; പ്രായം കൂടിയാലും നോ ടെൻഷൻ!

Published: 

24 Jun 2024 14:01 PM

Girls are in No Rush to Get Married: ഓരോ കാലഘട്ടത്തിലും ഓരോ ചിന്തകള്‍ കടന്നുവരുന്നതിനാല്‍ അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാനാണ് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തും വരെ കാത്തിരിക്കാനും അവര്‍ തയാറാണ്.

1 / 8വിവാഹം,

വിവാഹം, അത് വലിയൊരു കടമ്പയാണല്ലെ. പണ്ടെത്തെ കാലത്തൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ആളുകള്‍ വിവാഹിതരാകാറുണ്ട്. എന്നാല്‍ ഇന്ന് യുവാക്കള്‍ അതിന് തയാറല്ല. പ്രത്യേകിച്ച് സ്ത്രീകള്‍, അവര്‍ വിവാഹകാര്യത്തില്‍ കുറച്ചുകൂടി കടന്നു ചിന്തിക്കുന്നവരാണ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കാനും കുടുംബ ജീവിതം ആരംഭിക്കാനും അവര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്തായിരിക്കും അതിന് കാരണം.

2 / 8

പെണ്‍കുട്ടികള്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനും ജോലിക്കും തന്നെയാണ്. സ്വന്തം കാലില്‍ നില്‍ക്കുക, ഫിനാന്‍ഷ്യലി സ്വതന്ത്രയാവുക ഇതിനെല്ലാമാണ് സ്ത്രീകള്‍ പ്രാധാന്യം കൊടുക്കുന്നത്.

3 / 8

25 വയസിലൊക്കെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 വയസായാലും വിവാഹം വേണ്ട എന്ന നിലപാടില്‍ തന്നെയാണ് പലരും. പ്രായം ഇന്നത്തെ കാലത്ത് വിവാഹം കഴിക്കുന്നതിന് അത്ര പ്രശ്‌നമുള്ള ഒന്നല്ല. ആര്‍ക്കും ഏത് പ്രായത്തിലും വിവാഹം കഴിക്കാം.

4 / 8

വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുന്നതിനും സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് നന്നായി ചിന്തിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്.

5 / 8

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജോലി ചെയ്താലും കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന ഈ കാലത്ത് സാമ്പത്തികമായി സ്വന്തം കാലില്‍ നിന്ന് സാമ്പത്തികമായി ശക്തരാകുന്നത് സ്ത്രീകള്‍ക്ക് ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വിവാഹശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ നന്നായി സമ്പാദിച്ച ശേഷം മാത്രമാണ് വിവാഹത്തിന് തയാറാകുന്നത്.

6 / 8

സ്വന്തം കാലില്‍ നിന്ന് സ്വന്തം ചിലവുകള്‍ക്ക് സ്വയം പണം കണ്ടെത്തുന്നതുകൊണ്ട് തന്നെ അവര്‍ക്ക് വിവാഹ കാര്യത്തിലും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നുണ്ട്. മനസിനിണങ്ങിയ പങ്കാളിയെ സ്വയം കണ്ടെത്തി വീട്ടില്‍ അവതരിപ്പിക്കാന്‍ പ്രാപ്തരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍.

7 / 8

സ്ത്രീകള്‍ അവരുടെ കാഴ്ചപ്പാടുമായും ചിന്താഗതികളുമായും യോജിച്ചു പോകുന്നവരെയാണ് ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും സ്വന്തമാക്കുന്ന ഏതൊരു സ്ത്രീയും മറ്റൊരാളുടെ അഭിപ്രായങ്ങള്‍ക്ക് സ്വന്തം അഭിപ്രായങ്ങളേക്കാള്‍ വില നല്‍കുന്നില്ല.

8 / 8

ഓരോ കാലഘട്ടത്തിലും ഓരോ ചിന്തകള്‍ കടന്നുവരുന്നതിനാല്‍ അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാനാണ് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തും വരെ കാത്തിരിക്കാനും തയാറാണ്.

Follow Us On
Exit mobile version