റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം | Redmi Note 14 Series With Redmi Watch 5 And Redmi Buds 6 Pro Global Launch Date Announced Malayalam news - Malayalam Tv9

Redmi Note 14 : റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം

Updated On: 

04 Jan 2025 18:14 PM

Redmi Note 14 Series Global Launch : റെഡ്മി നോട്ട് 14 മൊബൈൽ ഫോൺ, റെഡ്മി വാച്ച് 5 സ്മാർട്ട് വാച്ച്, റെഡ്മി ബഡ്സ് 6 പ്രോ ഇയർബഡ്സ് എന്നിവയുടെ ഗ്ലോബൽ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു. റെഡ്മി തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്.

1 / 5റെഡ്മി നോട്ട് 14 സീരീസിൻ്റെ ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്. 2024 സെപ്തംബറിൽ ചൈനീസ് മാർക്കറ്റിലും ഡിസംബറിൽ ഇന്ത്യൻ മാർക്കറ്റിലും അവതരിപ്പിക്കപ്പെട്ട ഫോണാണ് ഇത്. ഈ സീരീസാണ് ഈ മാസം പത്തിന് ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കുക. കമ്പനി തന്നെ ഇക്കാര്യം അറിയിച്ചു. (Image Courtesy - Social Media)

റെഡ്മി നോട്ട് 14 സീരീസിൻ്റെ ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്. 2024 സെപ്തംബറിൽ ചൈനീസ് മാർക്കറ്റിലും ഡിസംബറിൽ ഇന്ത്യൻ മാർക്കറ്റിലും അവതരിപ്പിക്കപ്പെട്ട ഫോണാണ് ഇത്. ഈ സീരീസാണ് ഈ മാസം പത്തിന് ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കുക. കമ്പനി തന്നെ ഇക്കാര്യം അറിയിച്ചു. (Image Courtesy - Social Media)

2 / 5

റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ + എന്നിങ്ങനെ മൂന്ന് മോഡലാണ് ഈ സീരീസിലുണ്ടാവുക. റെഡ്മി വാച്ച് 5, റെഡ്മി ബഡ്സ് 6 പ്രോ എന്നിവയും ഇതിനോടൊപ്പം അവതരിപ്പിക്കും. ഇയർഫോണും സ്മാർട്ട് വാച്ചും 2024 നവംബറിലാണ് ചൈനീസ് മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ടത്. (Image Courtesy - Social Media)

3 / 5

200 മെഗാപിക്സൽ റിയർ ക്യാമറയാണ് റെഡ്മി നോട്ട് 14 സീരീസിൻ്റെ ഗ്ലോബൽ വേർഷനിലുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകളും ഈ ഫോണിലുണ്ട്. ഐപി68 റേറ്റഡ് ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും ആൻ്റി ഡ്രോപ്പ് സ്ട്രക്ചറുമൊക്കെ ഫോണിലുണ്ട്. (Image Courtesy - Social Media)

4 / 5

ചൈനീസ് വേർഷനോട് സമാനമാണ് റെഡ്മി നോട്ട് 14 ഗ്ലോബൽ വേർഷൻ. മീഡിയടെക് ഡിമൻസിറ്റി 7025 അൾട്റ എസ്ഒസി പ്രോസസറാണ് ബേസിക്ക് മോഡലിൽ ഉള്ളത്. നോട്ട് 14 പ്രോ മോഡലിൽ മീഡീയടെക് ഡിമൻസിറ്റി 7300 അൾട്ര ചിപ്സെറ്റും നോട്ട് 14 പ്രോ+ മോഡലിൽ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റുമാണ് ഉള്ളത്. (Image Courtesy - Social Media)

5 / 5

ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഓഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 90 വാട്ട് ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്. 6 ജിബി + 128 ജിബി വേരിയൻ്റ് മുതൽ 12 ജിബി + 256 ജിബി വേരിയൻ്റ് വരെയാണ് ഫോൺ ലഭിയ്ക്കുക. (Image Courtesy - Social Media)

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ