5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Redmi : റെഡ്മിയിൽ 5ജി കണക്ഷൻ കിട്ടില്ല; ഈ മോഡൽ എടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണി

Redmi New Model Doesnt Support Airtel 5G : റെഡ്മിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ ഫോൺ എയർടെൽ 5ജി സപ്പോർട്ട് ചെയ്യില്ല. ജിയോയുടെ 5ജി നെറ്റ്‌വർക്ക് മാത്രമേ ഈ മോഡൽ സപ്പോർട്ട് ചെയ്യൂ എന്ന് എംഐ അറിയിച്ചു.

abdul-basith
Abdul Basith | Published: 23 Nov 2024 11:36 AM
റെഡ്മിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി എ4. എന്നാൽ, ഈ മോഡലിൽ എയർടെലിന് 5ജി നെറ്റ്‌വർക്ക് കിട്ടില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഫോണിൽ ലഭ്യമാവും. ഇത് കൊണ്ടുതന്നെ ഈ മോഡലിൻ്റെ വില്പന ഇന്ത്യയിൽ വളരെ കുറയുമെന്നാണ് കരുതപ്പെടുന്നത്. (Image Courtesy - Social Media)

1 / 5
എംഐ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് ഈ മോഡൽ 4ജിയും സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്കും സപ്പോർട്ട് ചെയ്യും. നോൺ സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യില്ല എന്നും സൈറ്റിലുണ്ട്. ഇന്ത്യയിൽ എയർടെൽ 5ജി നോൺ സ്റ്റാൻഡലോൺ നെറ്റ്‌വർക്കിലാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഈ മോഡലിൽ എയർടെൽ 5ജി ലഭിക്കില്ല. (Image Courtesy - Social Media)

2 / 5
എയർടെൽ സിം കണക്ഷൻ ഉള്ളവർക്ക് റെഡ്മി എ4 മോഡലിൽ 4ജി മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ, സ്റ്റാൻഡലോൺ നെറ്റ്‌വർക്കിൽ 5ജി നൽകുന്ന ജിയോയുടെ അതിവേഗ കണക്ഷൻ ഈ മോഡലിൽ ഉപയോഗിക്കാം. ഇത് ഉപഭോക്താക്കൾക്കും റെഡ്മിയ്ക്കും ഒരുപോലെ തിരിച്ചടിയാണ്. (Image Courtesy - Social Media)

3 / 5
8499 രൂപ മുതലാണ് റെഡ്മിയുടെ വില. 4 ജിബി+64 ജിബി വേരിയൻ്റിനാണ് ഈ വില. 128 സ്റ്റോറേജിന് 9499 രൂപ നൽകണം. ഈ മാസം 27 മുതൽ മോഡലിൻ്റെ സെയിൽ ആരംഭിക്കും. 5160 എംഎഎച്ച് ബാറ്ററിയും 18 വാട്ട് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. (Image Courtesy - Social Media)

4 / 5
ആൻഡ്രോയ്ഡ് 14 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. 6.88 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയും ഡ്യുവൽ റിയർ ക്യാമറയും ഫോണിലുണ്ട്. 50 എംപിയാണ് പ്രൈമറി ക്യാമറ. സെൽഫിയെടുക്കാൻ മുൻവശത്ത് അഞ്ച് മെഗാപിക്സൽ ക്യാമറയും ലഭിക്കും. (Image Courtesy - Social Media)

5 / 5