ഫുൾ ചാർജാവാൻ 5 മിനിട്ട് വേണ്ട; 320 വാട്ട് സൂപ്പർസോണിക്ക് ചാർജിംഗ് സംവിധാനവുമായി റിയൽമി | Realme Set to Unveil 320W Supersonic Charging Technology on August 14 Teaser Video Goes Viral on Social Media Malayalam news - Malayalam Tv9

Realme : ഫുൾ ചാർജാവാൻ 5 മിനിട്ട് വേണ്ട; 320 വാട്ട് സൂപ്പർസോണിക്ക് ചാർജിംഗ് സംവിധാനവുമായി റിയൽമി

Updated On: 

13 Aug 2024 16:08 PM

Realme 320W Supersonic Charging : റിയൽമിയുടെ സൂപ്പർസോണിക്ക് ചാർജിംഗ് സംവിധാനം ഉപഭോക്താക്കളിലേക്ക്. ഈ മാസം 14ന് നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിൽ റിയൽമി ഇത് അവതരിപ്പിക്കും. അഞ്ച് മിനിട്ടിൽ താഴെ സമയം കൊണ്ട് ബാറ്ററി 0ൽ നിന്ന് 100 ശതമാനം ചാർജാവും എന്നാണ് കമ്പനിയുടെ അവകാശവാദം.

1 / 5സാങ്കേതികവിദ്യ ഓരോ ദിവസവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലാൻഡ്ലൈനിൽ നിന്ന് മൊബൈൽ ഫോണിലേക്കുള്ള വളർച്ച സാവധാനമായിരുന്നെങ്കിലും അവിടെനിന്ന് സ്മാർട്ട്ഫോണിലേക്കുള്ള വളർച്ച വേഗത്തിലായിരുന്നു. സ്മാർട്ട്ഫോണുകൾ തന്നെ ദിനംപ്രതി പുരോഗമിക്കുകയാണ്. അതിൽ ഒന്നാണ് റിയൽമിയുടെ സൂപ്പർ സോണിക് ചാർജിംഗ്.

സാങ്കേതികവിദ്യ ഓരോ ദിവസവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലാൻഡ്ലൈനിൽ നിന്ന് മൊബൈൽ ഫോണിലേക്കുള്ള വളർച്ച സാവധാനമായിരുന്നെങ്കിലും അവിടെനിന്ന് സ്മാർട്ട്ഫോണിലേക്കുള്ള വളർച്ച വേഗത്തിലായിരുന്നു. സ്മാർട്ട്ഫോണുകൾ തന്നെ ദിനംപ്രതി പുരോഗമിക്കുകയാണ്. അതിൽ ഒന്നാണ് റിയൽമിയുടെ സൂപ്പർ സോണിക് ചാർജിംഗ്.

2 / 5

320 വാട്ട് സൂപ്പർസോണിക്ക് ചാർജിംഗ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി. ഓഗസ്റ്റ് 14, നാളെ ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിൽ റിയൽമി ഈ സംവിധാനം അവതരിപ്പിക്കും. ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുന്നോടിയായി റിയൽമി പുറത്തുവിട്ട ടീസർ സോഷ്യൽ മീഡിയയിൽ വൈറലാണ്.

3 / 5

റിയൽമിയുടെ സൂപ്പർ സോണിക് ചാർജിംഗുമായി ബന്ധപ്പെട്ട് ഒരു വിഡിയോ മുൻപ് ലീക്കായിരുന്നു. കമ്പനിയുടെ ഒരു സ്മാർട്ട്ഫോൺ 0ൽ നിന്ന് 17 ശതമാനത്തിലേക്ക് വെറും 35 സെക്കൻഡ് കൊണ്ട് ചാർജാവുന്നതായിരുന്നു വിഡിയോ. ഈ വിഡിയോയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്ന പ്രഖ്യാപനമാണ് നിലവിൽ റിയൽമി പുറത്തുവിട്ടിരിക്കുന്നത്.

4 / 5

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 0ൽ നിന്ന് 50 ശതമാനം ചാർജാവാൻ മൂന്ന് മിനിട്ടിൽ താഴെ മാത്രം സമയം മതിയാവുമെന്നായിരുന്നു. 100 ശതമാനത്തിലെത്താൻ വേണ്ടത് വെറും അഞ്ച് മിനിട്ട്. 20 ശതമാനം ചാർജാവാൻ വെറും 41 സെക്കൻഡ് മാത്രം മതിയാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5 / 5

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റെഡ്മി 300 വാട്ട് ചാർജിംഗ് പരീക്ഷിച്ചിരുന്നു. റെഡ്മി നോട്ട് 12 ഡിസ്കവറി എഡിഷൻ്റെ 4100 എംഎഎച്ച് ബാറ്ററി പൂർണമായി ചാർജാവാൻ അന്ന് എടുത്തത് വെറും അഞ്ച് മിനിട്ടിൽ താഴെ മാത്രമായിരുന്നു. എന്നാൽ, ഈ സാങ്കേതികവിദ്യ അന്ന് ഉപഭോക്താക്കൾക്കായി പുറത്തുവിട്ടിരുന്നില്ല.

Related Stories
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ